Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

KSRTC ബസ് വൈകിയതുമൂലം മണാലി ട്രിപ്പിനു പുറപ്പെട്ട ദമ്പതികള്‍ക്ക് വിമാനം നഷ്ടമായ സംഭവത്തില്‍ 51,552 രൂപ നഷ്ടപരിഹാരം

  • Saturday 13, 2021
  • KJ
General

കോഴിക്കോട്: കെ എസ് ആര്‍ ടി സി ബസ് മണിക്കൂറുകളോളം വൈകിയതോടെ മണാലി ട്രിപ്പിനു പുറപ്പെട്ട ദമ്പതികള്‍ക്ക് വിമാനം നഷ്ടമായ സംഭവത്തില്‍ 51,552 രൂപ നഷ്ടപരിഹാരം ലഭിക്കും. കോഴിക്കോട് അരീക്കാട് തച്ചമ്ബലം മലബാര്‍ വില്ലയില്‍ ഇ എം നസ്ന നല്‍കിയ പരാതിയില്‍ കോഴിക്കോട് പെര്‍മനന്‍റ് ലോക് അദാലത്താണ് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്.

2018ല്‍ ആയിരുന്നു പരാതിക്ക് അടിസ്ഥാനമായ സംഭവം ഉണ്ടായത് ബാംഗ്ലൂരില്‍നിന്ന് മണാലിയിലേക്കുള്ള വിമാനത്തിലായിരുന്നു നസ്നയ്ക്കും ഭര്‍ത്താവിനും പോകേണ്ടിയിരുന്നത്. ഇതിനായി എറണാകുളത്തു നിന്ന് കോഴിക്കോട് വഴി ബംഗളുരുവിലേക്ക് പോകുന്ന കെ എസ് ആര്‍ ടി സി ബസില്‍ ഇരുവരും ടിക്കറ്റ് റിസര്‍വ് ചെയ്തിരുന്നു. എന്നാല്‍ എറണാകുളത്തുനിന്ന് രാത്രി പത്ത് മണിക്ക് കോഴിക്കോട് എത്തേണ്ട ബസ് മണിക്കൂറുകളോളം വൈകിയാണ് എത്തിയത്. പുതിയ ഡ്രൈവര്‍ ആയതുകാരണം റൂട്ട് അറിയാത്തതും പ്രശ്നമായി. കോഴിക്കോടുനിന്നുള്ള യാത്രയില്‍ വഴിതെറ്റുകയും ചെയ്തിരുന്നു. ഗൂഗിള്‍ മാപ്പിന്‍റെ സഹായത്തോടെ യാത്രക്കാരാണ് വഴി കാട്ടിക്കൊടുത്തത്. മൈസൂരുവില്‍ എത്തിയപ്പോഴേക്കും ബസ് നാലു മണിക്കൂറോളം വൈകിയിരുന്നു. ഇതോടെ യുവതിയും ഭര്‍ത്താവും മൈസൂരുവില്‍ ഇറങ്ങി ടാക്സി വിളിച്ച്‌ ബംഗളുരുവിലേക്ക് പോയി. എന്നാല്‍ അവിട എത്തിയപ്പോഴേക്കും വിമാനം പുറപ്പെട്ടിരുന്നു. ഇതോടെ മറ്റൊരു വിമാനത്തിലാണ് യുവതിയും ഭര്‍ത്താവും ഡല്‍ഹിയില്‍ എത്തിയത്. അവിടെനിന്ന് നേരത്തെ ബുക്ക് ചെയ്തിരുന്ന ട്രാവല്‍ ഏജന്‍റിന്‍റെ സഹായത്തോടെ മനാലിയിലേക്ക് പോകുകയായിരുന്നു.

തിരികെ നാട്ടില്‍ എത്തിയ യുവതി കെ എസ് ആര്‍ ടി സി അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും അവര്‍ പരിഗണിച്ചില്ല. ഇതേ തുടര്‍ന്നാണ് ലോക് അദാലത്തില്‍ യുവതി പരാതി നല്‍കിയത്. ടാക്സി വിളിക്കേണ്ടി വന്നതും മറ്റൊരു വിമാനത്തില്‍ പോകേണ്ടി വന്നതും കാരണം തനിക്കു നേരിട്ട സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടി യുവതി ലോക് അദാലത്തിനെ സമീപിച്ചത്. ആദ്യ ഹിയറിങ്ങുകളില്‍ കെ എസ് ആര്‍ ടി സിയില്‍നിന്ന് ആരും എത്തിയിരുന്നു.

കെ എസ് ആര്‍ ടി സി എം.ഡി കോഴിക്കോട് ഡി ടി ഒ, ബസ് ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. അദാലത്ത് ചെയര്‍മാന്‍ വി പ്രകാശ്, അംഗങ്ങളായ എം ടി രാജന്‍ നായര്‍, ബി വേണുഗോപാലന്‍ എന്നിവരാണ് തീര്‍പ്പു കല്‍പ്പിച്ചത്. മൂന്നു മാസത്തിനകം പണം നല്‍കണമെന്നും പരാതിക്കാരിക്കു കോടതിയില്‍ ചെലവായ 5000 രൂപയും തിരികെ നല്‍കണമെന്നും വിധിയില്‍ പറയുന്നു.