Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

വിജയ് മല്ല്യയുടെ 5646 കോടി രൂപയുടെ സ്വത്തുക്കള്‍ വിറ്റ് ബാങ്കുകള്‍ക്ക് നല്‍കാന്‍ ധാരണ

  • Friday 04, 2021
  • Anna
General

മുംബൈ: വിജയ് മല്ല്യയുടെ 5646 കോടി രൂപയുടെ സ്വത്തുക്കള്‍ വിറ്റ് ബാങ്കുകള്‍ക്ക് നല്‍കാന്‍ ധാരണ. റിയല്‍ എസ്‌റ്റേറ്റ് സ്വത്തുക്കളും സെക്യൂരിറ്റികളും ബാങ്കുകള്‍ വിറ്റ് പണമാക്കി അത് വായ്പയിലേക്കുള്ള തിരിച്ചടവായി കണക്കാക്കാമെന്ന് മുംബൈയിലെ പ്രത്യേക കോടതി അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ തടയാനുള്ള നിയമപ്രകാരമുള്ള മുംബൈയിലെ പ്രത്യേക കോടതിയാണ് (പിഎംഎല്‍എ കോടതി) ഈ വിധി വ്യാഴാഴ്ച പുറപ്പെടുവിച്ചത്. എസ്ബിഐ ആണ് പിഎംഎല്‍എ കോടതിയെ സമീപിച്ചത്.
 

11 ബാങ്കുകള്‍ അടങ്ങിയ കണ്‍സോര്‍ഷ്യമാണ് വിജയ് മല്ല്യയ്ക്ക് വായ്പ നല്‍കിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത സ്വത്തുക്കള്‍ പുനരുദ്ധരിക്കണമെന്നതായിരുന്നു ബാങ്കുകളുടെ ആവശ്യം. ഇത് കോടതി അംഗീകരിച്ചു. ഇത് പ്രകാരമാണ് 5646.54 കോടി രൂപയുടെ സ്വത്തുക്കള്‍ വിറ്റ് അത് പണമാക്കി ബാങ്കുകള്‍ക്ക് ഉപയോഗിക്കാന്‍ നിര്‌ദ്ദേശം നല്‍കിയത്.
ഇതില്‍ ഉള്‍പ്പെട്ട തകര്‍ന്നുപോയ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനായി 6,900 കോടി രൂപയാണ് വിജയ് മല്ല്യ വായ്പയെടുത്തത്. ഇതില്‍ 1,600 കോടി രൂപ എസ് ബി ഐ നല്‍കി. പഞ്ചാബ് നാഷണല്‍ ബാങ്ക് (800 കോടി), ഐഡിബി ഐ ബാങ്ക് (800 കോടി), ബാങ്ക് ഓഫ് ഇന്ത്യ (650 കോടി), ബാങ്ക് ഓഫ് ബറോഡ (550 കോടി), സെന്‍ട്രല്‍ ബാങ്ക് (410 കോടി) എന്നിങ്ങനെയാണ് വിജയ് മല്ല്യയ്ക്ക് വായ്പ നല്‍കിയത്.