Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഇന്ന് ജൂൺ 5 ; ലോകപരിസ്ഥിതി ദിനാചരണം; 50ലക്ഷത്തോളം വൃക്ഷത്തൈകളൊരുക്കി വനംവകുപ്പ്

  • Saturday 05, 2021
  • Anna
General

കോഴിക്കോട്: ജൂണ്‍ അഞ്ച് ലോക പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച്  നിരവധി വൃക്ഷവല്‍ക്കരണ പരിപാടികളൊരുക്കി വനംവകുപ്പ്. ഇതിനായി അന്‍പത് ലക്ഷത്തോളം വൃക്ഷത്തൈകളാണ് ഈ കോവിഡ് പ്രതിസന്ധിക്കിടയിലും വനംവകുപ്പ് തയ്യാറാക്കിയത്. 

വൃക്ഷത്തൈവിതരണ പരിസ്ഥിതി പുനസ്ഥാപന പരിപാടികളുടെയും ലോക പരിസ്ഥിതിദിനാചരണത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് കോഴിക്കോട് ചേവായൂര്‍ സര്‍ക്കാര്‍ ത്വക് രോഗാശുപത്രിയില്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. 

പരിപാടികളുടെ ഭാഗമായി ഫലവൃക്ഷങ്ങളുടെയും, തണല്‍മരങ്ങളുടെയും ഔഷധസസ്യങ്ങളുടെയും പൂമരങ്ങളുടെയും 50 ലക്ഷത്തോളം നല്ലയിനം തൈകളാണ് വിതരണം ചെയ്യുക. 

പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം പരസ്ഥിതിസൗഹൃദ റൂട്ട് ട്രെയിനറുകളില്‍ തയ്യാറാക്കിയ 4 ലക്ഷത്തോളം തൈകളും ഇതില്‍ ഉള്‍പ്പെടും. കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചും വിപുലമായ പരിപാടികള്‍ ഒഴിവാക്കിയുമാണ് വകുപ്പ് ഇത്തവണയും പരിസ്ഥിതി ദിനം ആചരിക്കുക.