Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

തെക്കൻ കാശ്മീരിൽ സുരക്ഷാ സേന 4 തീവ്രവാദികളെ വധിച്ചു; നാലു സൈനികർക്ക് പരിക്ക്.

  • Saturday 10, 2021
  • Anna
General


ശ്രീ​ന​ഗ​ര്‍: തെക്കൻ കശ്മീരിലെ ഷോപിയാൻ,പുൽവാമ ജില്ലകളിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ നാല് തീവ്രവാദികളെ വെടിവെച്ച് കൊന്നു. നാല് ജവാൻമാർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇരു ജില്ലകളിലും കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്റർനെറ്റ് സേവനങ്ങൾ നിര്‍ത്തലാക്കി.
വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഷോ​പ്പി​യാ​നി​ല്‍ വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. ജ​ന്‍ മൊ​ഹ​ല്ല​യി​ലെ മോ​സ്‌​ക്കി​ല്‍ ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​പ്പു​ണ്ടെ​ന്ന് ര​ഹ​സ്യ​സ​ന്ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് സൈ​ന്യം ഇ​വി​ടെ എ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ല്‍ മൂ​ന്ന് ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. പ്രദേശത്ത് ഇ​പ്പോ​ഴും ര​ണ്ട് ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​പ്പു​ണ്ടെ​ന്നാ​ണ് വി​വ​രം ലഭിക്കുന്നത്.

വെ​ള്ളി​യാ​ഴ്ച അ​തി​രാ​വി​ലെ​യാ​ണ് പു​ല്‍​വാ​മ​യി​ല്‍ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. അ​വ​ന്തി​പ്പുര​യി​ല്‍ ന​ട​ന്ന വെ​ടി​വ​യ്പ്പി​ല്‍ ഒ​രു ഭീ​ക​ര​ന്‍ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. മൂ​ന്ന് പേ​ര്‍ ഇ​വി​ടെ ഒ​ളി​ച്ചി​രി​പ്പു​ണ്ടെന്നും വിവരം ലഭിക്കുന്നുണ്ട്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.