Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

തപാല്‍ ഓഫീസുകളില്‍ ഗ്രാമീണ്‍ ഡാക്ക് സേവക് തസ്തികയിലേക്ക് അപേക്ഷിക്കാം.

  • Thursday 18, 2021
  • KJ
General

ന്യൂഡല്‍ഹി: കേരളത്തിലെ വിവിധ തപാല്‍ ഓഫീസുകളില്‍ 1421 ഗ്രാമീണ്‍ ഡാക്ക് സേവക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു..
ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍, ഡാക്ക് സേവക് തസ്തികകളിലേക്കാണ് നിയമനം. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ക്ക് (നാലുമണിക്കൂര്‍)12,000 രൂപയാണ് ശമ്ബളം. (5മണിക്കൂര്‍)-14,500 രൂപ. അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍/ഡാക് സേവക് തസ്തികയില്‍ (4-മണിക്കൂര്‍) -10,000 രൂപ. (5-മണിക്കൂര്‍)-12,000 രൂപ എന്നിങ്ങനെയാണ് ശമ്ബളം. സെക്കന്‍ഡറി സ്കൂള്‍ പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം.100 രൂപയാണ് അപേക്ഷാ ഫീസ്. വനിതകള്‍/ട്രാന്‍സ്വുമണ്‍/എസ്.സി./എസ്.ടി./ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല.കൂടുതല്‍ വിവരങ്ങള്‍ www.appost.in/www.indiapost.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഏപ്രില്‍ 7 ആണ് അപേക്ഷിക്കാനുള്ള അവസാന തിയതി.