Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

തൻ്റെ പിറന്നാള്‍ ദിനത്തില്‍ ആരോഗ്യ മേഖലയ്ക്ക് ഒന്നര കോടിയുടെ സഹായവുമായി മോഹന്‍ലാല്‍

  • Saturday 22, 2021
  • Anna
General

എറണാകുളം: സംസ്ഥാനത്ത്  കോവിഡ് പ്രതിസന്ധി നേരിടുന്ന ആരോഗ്യമേഖലയ്ക്ക് കൈത്താങ്ങുമായി നടന്‍മോഹന്‍ലാല്‍. തന്റെ പിറന്നാള്‍ ദിനത്തില്‍ ഒന്നരക്കോടിയുടെ മെഡിക്കല്‍ ഉപകരണങ്ങളാണ് സംസ്ഥാനത്തെആരോഗ്യമേഖലയിലുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന് മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍നല്‍കിയത്.


200ലധികം ഓക്‌സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍ സഹായത്തോടെയുള്ള പത്തു ഐസിയു ബെഡുകള്‍, പോര്‍ട്ടബിള്‍ എക്‌സറേ മെഷീനുകള്‍ എന്നിവ സംസ്ഥാനത്ത് വിവിധ ആശുപത്രികള്‍ക്ക് കൈമാറി. സര്‍ക്കാര്‍, സ്വകാര്യ മേഖല എന്ന വ്യത്യാസമില്ലാതെയാണ് ഇത് വിതരണം ചെയ്തത്. കേരള സര്‍ക്കാരിന്റെ കാരുണ്യപദ്ധതിയുടെ കീഴില്‍ വരുന്ന ആശുപത്രികളിലാണ് ഫൗണ്ടേഷന്‍ സഹായം എത്തിച്ചത്.


ഇതിന് പുറമേ കളമശേരി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ളസഹായവും നല്‍കിയതായി വിശ്വശാന്തി ഫൗണ്ടേഷന്‍ അറിയിച്ചു. 1.5 കോടി രൂപയാണ് ഈ പദ്ധതിക്കായിചെലവഴിച്ചത്. മറ്റു ചിലരുടെ സഹായത്തോട് കൂടിയാണ് ഇത് പ്രാവര്‍ത്തികമാക്കിയതെന്ന് ഫൗണ്ടേഷന്‍അറിയിച്ചു.