Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ലക്ഷദ്വീപിലെ ആള്‍താമസമില്ലാത്ത ചെറിയം ദ്വീപില്‍ നിര്‍മ്മിച്ച ഷെഡുകള്‍ പൊളിച്ചു നീക്കാന്‍ ഉത്തരവ്

  • Friday 25, 2021
  • Anna
General

കവരത്തി: ലക്ഷദ്വീപിലെ ആള്‍താമസമില്ലാത്ത ചെറിയം ദ്വീപില്‍ നിര്‍മ്മിച്ച ഷെഡുകള്‍ പൊളിച്ചു നീക്കാന്‍ ഉത്തരവ്. കല്‍പ്പേനി സ്വദേശിയുടെ നിര്‍മാണം ഏഴ് ദിവസത്തിനുള്ളില്‍ പൊളിച്ചു നീക്കണമെന്നാണ് ഡെവലപ്‌മെന്റ് ഓഫീസറുടെ നോട്ടീസ്. കര്‍ഷകര്‍ തേങ്ങ സൂക്ഷിക്കുന്നതിനും മത്സ്യബന്ധന ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന ഷെഡുകളാണ് പൊളിച്ചു നീക്കേണ്ടത്.

അനുമതി വാങ്ങാതെയാണ് നിര്‍മാണമെന്ന് അഡ്മിനിസ്‌ട്രേഷന്‍ കുറ്റപ്പെടുത്തി. ലക്ഷദ്വീപിലെ ജയില്‍ ഐജിയുടെ ചുമതല ഇനി ദ്വീപ് കളക്ടര്‍ക്കായിരിക്കും. ദ്വീപ് കളക്ടര്‍ അസ്‌കറലിക്ക് ചുമതല നല്‍കി അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവിറക്കി.