Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഭാഷകളുടെ നാട്ടിലെ വാക്കുറപ്പുള്ള പോരാളി; ബാലകൃഷ്ണൻ പെരിയ.

  • Wednesday 17, 2021
  • KJ
General

 ഉദുമ നിയമസഭാമണ്ഡലത്തിൽ  നിന്ന് ഇന്ത്യൻ  നാഷണൽ കോൺഗ്രസിന്റെ യു ഡി ഫ് സ്ഥാനാർഥി ആണ് ബാലകൃഷ്ണൻ പെരിയ. നിലവിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ(KPCC) സെക്രട്ടറി.  UDF വേദികളിലെ അറിയപ്പെടുന്ന പ്രസംഗകനായ ബാലകൃഷ്ണൻ പെരിയ, ലോക മലയാളികളുടെ ഇടയിൽ 'ബാലേട്ടൻ' എന്ന വിളിപ്പേരിൽ റേഡിയോ അവതാരകനായും പ്രശസ്തനാണ്.

പെരിയയിലെ ചാണവളപ്പിൽ തറവാട്ടിൽ ക്ഷേത്രസ്ഥാനികനായിരുന്ന കുട്ടിവെളിച്ചപ്പാടന്റെയും കുഞ്ഞമ്മയുടെയും അഞ്ചാമത്തെ മകനായി 1972 ൽ  ജനനം. സ്കൂൾ കാലത്ത് കെഎസ്‌യു പ്രവർത്തകനായി തുടങ്ങി,  കാസർകോട് ഗവൺമെന്റ് കോളേജിൽ നിന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി കൗൺസിലറായി. കെഎസ്‌യു ജില്ലാ സെക്രട്ടറിയായും, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ടായും   വിദ്യാർഥി-യുവജന സംഘടനാ പ്രവർത്തന  രംഗത്ത് കരുത്തുറ്റ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി.  .  കാസർഗോഡ് ഡിസിസി സെക്രട്ടറിയായി കോൺഗ്രസ് സംഘടനാ രംഗത്ത് കരുത്തുറ്റ നേതാവായി വളർന്നു. ഗൾഫിലെ ഉംഅൽ ഖൈൻ   റേഡിയോയിൽ  തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ ആകാശവാണിയിലെ പ്രോഗ്രാമിലൂടെ തുടർന്നു.  നിസ്വാർത്ഥ സേവനത്തിലൂടെ നിരാലംബർക്ക് സാന്ത്വനമേകി കേരളത്തിലെ ഏറ്റവും ജനകീയ റേഡിയോ പ്രോഗ്രാം ആയി അതിനെ  ഉയർത്തി. രണ്ടുപതിറ്റാണ്ട് കാലം  ലക്ഷക്കണക്കിന് ശ്രോതാക്കളുടെ പ്രിയപ്പെട്ട ബാലേട്ടൻ ആയി ജീവിച്ചു. 24 മണിക്കൂർ തുടർച്ചയായി റേഡിയോയിലൂടെ അക്രമരാഷ്ട്രീയത്തിനെതിരെ സംസാരിച്ചതിന് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് ജേതാവുകൂടിയാണ് ബാലകൃഷ്ണൻ പെരിയ.  ക്രിയേറ്റീവ് - മാർക്കറ്റിങ് മേഖലയിൽ വിവിധ ബ്രാൻഡുകൾക്ക് വേണ്ടി പ്രവർത്തിച്ച ബാലകൃഷ്ണൻ പെരിയ,  കേരള അഡ്വർടൈസിങ് ഏജൻസിസ് അസോസിയേഷൻ ഭാരവാഹി കൂടിയാണ്. പൗരത്വബില്ലിനെതിരെ പടപൊരുതി കേരളമാകെ ആവേശം വിതറിയ ബാലകൃഷ്ണൻ പെരിയയുടെ പ്രസിദ്ധമായ 100 പ്രസംഗങ്ങൾ ജനാധിപത്യ കേരളത്തിന്റെ ചരിത്രമാണ്.  നിരവധി ദേശീയ നേതാക്കളുടെ പ്രസംഗ പരിഭാഷകനായും ഇദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്. പാരലൽ കോളേജ് അധ്യാപകനായും പത്താം ക്ലാസ് പരീക്ഷയ്ക്ക് വേണ്ടി വിദ്യാർത്ഥികളെ സ്വന്തം നിലയിൽ പരിശീലിപ്പിച്ചും  വലിയൊരു ശിഷ്യസമ്പത്തി നുടമയായ പ്രിയപ്പെട്ട ഗുരുനാഥൻ കൂടിയാണ് ഇദ്ദേഹം. സമാനമനസ്കരായ ചെറുപ്പക്കാരെ സംഘടിപ്പിച്ച്‌  സ്വന്തം നാടായ പെരിയയിൽ "അക്കാദമി " ആരംഭിച്ച്‌  വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവന്ന ഇദ്ദേഹം ഇപ്പോൾ കാസർഗോഡ് പെരിയയിലെ ശ്രീ നാരായണ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ  CEO ആണ്.   ഉത്തര കേരളത്തിന്റെ ഫോക് ലോർ കലാരൂപമായ പൂരക്കളിയിലും  ഇദ്ദേഹത്തിന് പ്രാവീണ്യം ഉണ്ട്. കേരള പ്രസ്സ് അക്കാദമിയിൽ നിന്ന് ജേർണലിസത്തിൽ  മാസ്റ്റർ ബിരുദം നേടിയ ബാലകൃഷ്ണൻമാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ഗൾഫിലും കേരളത്തിലും പ്രവർത്തിച്ചി ട്ടുണ്ട്.  'മീഡിയ ഗ്രാമം' എന്ന യൂട്യൂബ് ചാനലിലൂടെ പൊതുപ്രവർത്തനത്തിന്റെ  തുടർച്ചയെന്നവണ്ണം സമൂഹത്തിനുവേണ്ടി ശബ്ദിച്ചു. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകർ പിന്തുടരുന്ന അവർക്കൊപ്പം ചർച്ചകളും  ആശയ സംവാദങ്ങളും നടത്തുന്ന പുതിയ കാലത്തിന്റെ പ്രതിനിധി കൂടിയാണ് ബാലകൃഷ്ണൻ പെരിയ.