Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

വാളയാർ പെൺകുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കും.

  • Friday 26, 2021
  • KJ
General

വാളയാർ പെൺകുട്ടികളുടെ അമ്മ സർക്കാറിനും സിപിഎമ്മിനുമെതിരെ തലമുണ്ഡനം ചെയ്ത് മൂന്നാംഘട്ട സമരത്തിലേക്ക്..

തൻ്റെ കണ്ണീർ കാണാത്ത സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് നാളെ ( ശനി) രാവിലെ 11 മണിക്ക് തല മുണ്ഡനം ചെയ്യുമെന്ന് പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കി.

തുടർന്ന് 14 ജില്ലകളിലും സർക്കാറിനെതിരെ പ്രചരണം നടത്തും.

കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് 
കഴിഞ്ഞ ഒരു  മാസമായി സമരം ചെയ്തിട്ടും താൻ നേരിട്ടത് കടുത്ത അവഗണനയാണെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു.

സർക്കാർ കാണാത്ത തന്റെ കണ്ണീർ കേരളത്തിലെ ജനങ്ങൾ കാണും.

സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ സർക്കാർ പൂർണ പരാജയം.

തെരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചടി ഉണ്ടാകും,

തനിക്ക് നേരെ ഉണ്ടായ അവഗണന ഇനി ജനം വിലയിരുത്തട്ടെ

ഇനി ഒരു അമ്മയ്ക്കും ഈ ഗതി ഉണ്ടാവാതിരിക്കാനാണ് മൂന്നാംഘട്ട സമരത്തിലേക്ക് കടക്കുന്നതെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു.