Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

കുതിരാന്‍ തുരങ്കത്തിനുള്ളില്‍ ഫയര്‍ ആന്റ് സേഫ്റ്റിയുടെ ട്രയല്‍ റണ്‍ ഇന്ന് നട‌ക്കും.

  • Friday 16, 2021
  • Anna
General

ത്രിശ്ശൂർ : കുതിരാൻ തുരങ്കത്തിനുള്ളില്‍ ഫയര്‍ ആന്റ് സേഫ്റ്റിയുടെ ട്രയല്‍ റണ്‍ ഇന്ന് നട‌ക്കും. ട്രയല്‍ റണ്‍ വിജയകരമായാല്‍ ഫിറ്റ്നസ് അംഗീകാരം നല്‍കുമെന്ന് ഫയര്‍ സേഫ്റ്റി കമ്മീഷ്ണര്‍ അരുണ്‍ ഭാസ്കര്‍ പറഞ്ഞു. തുരങ്കം ആഗസ്റ്റില്‍ തുറന്ന് നല്‍കാന്‍ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസും വ്യക്തമാക്കി.

കുതിരാന്‍ തുരംഗത്തിന്‍റെ മുകളിലൂടെ പൈപ്പ് ഉപയോഗിച്ച്‌ വെള്ളം ശക്തമായി അടിച്ചാണ് ട്രയല്‍ റണ്‍ നടത്തുക. ഇത് വഴി ബലക്ഷയമോ ചോര്‍ച്ചയോ ഉണ്ടെങ്കില്‍ കണ്ടെത്താനാകും. ഉച്ച കഴിഞ്ഞു നാല് മണിക്കാണ് ട്രയല്‍ റണ്‍.

നിലവിലെ സാഹചര്യത്തില്‍ തടസ്സങ്ങളില്ലാതെ നിര്‍മാണം മുന്നോട്ടു പോകുകയാണെന്നും ആഗസ്റ്റ് ഒന്നിന് തന്നെ തുരംഗ പാത തുറന്നു കൊടുക്കാന്‍ കഴിയുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ്‌ റിയാസ് പറഞ്ഞു.