Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ആര്യന്‍ ഖാനെതിരായ മയക്കുമരുന്ന് കേസ് അന്വേഷണത്തില്‍ നിന്ന് സമീര്‍ വാങ്കഡെയെ നീക്കം ചെയ്തു

  • Saturday 06, 2021
  • Anna
General

മുംബൈ: ആര്യന്‍ ഖാനെതിരായ മയക്കുമരുന്ന് കേസ് അന്വേഷണത്തില്‍ നിന്ന് സമീര്‍ വാങ്കഡെയെ നീക്കം ചെയ്തു. എന്‍സിബി ആസ്ഥാനത്തേക്കാണ് സമീറിനെ സ്ഥലംമാറ്റിയത്. ആര്യന്‍ ഖാന്‍ കേസ് അടക്കം എന്‍സിബി മുംബൈ സോണല്‍ യൂണിറ്റ് അന്വേഷിക്കുന്ന ആറ് കേസുകളാണ് മാറ്റിയത്. ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട കേസ് സഞ്ജയ് സിംഗ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള എന്‍സിബി സംഘമാകും ഇനി അന്വേഷിക്കുക. എന്‍സിബിയുടെ ദില്ലി ആസ്ഥാനം നേരിട്ട് മേല്‍നോട്ടം വഹിക്കും. പുതിയ അന്വേഷണ സംഘം നാളെ മുംബൈയില്‍ എത്തും.

ആര്യനെ വിട്ടുകിട്ടുന്നതിന് എട്ടുകോടി രൂപ വാങ്കഡെ കൈക്കൂലിയായി ആവശ്യപ്പെട്ടെന്ന ആരോപണവുമായി കേസിലെ സാക്ഷിയായിരുന്നു രംഗത്തെത്തിയത്. കോടികളുടെ ഇടപാടാണ് മയക്കുമരുന്ന് കേസില്‍ മറവില്‍ നടക്കുന്നതെന്നും സമീര്‍ വാങ്കഡെ അടക്കം ചിലര്‍ ഷാരൂഖ് ഖാനില്‍ നിന്ന് 18 കോടിയോളം രൂപ തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സാക്ഷി പറഞ്ഞിരുന്നു.

കേസിലെ മറ്റൊരു സാക്ഷിയായ കെപി ഗോസാവിയും സാം ഡിസൂസ എന്നയാളുമായി ചേര്‍ന്ന് 18 കോടിയുടെ ഡീല്‍ നടന്നുവെന്നാണ് വെളിപ്പെടുത്തിയത്. ഇതില്‍ എട്ടു കോടി സമീറിന് നല്‍കാനും ധാരണയായെന്ന് സാക്ഷി ആരോപിച്ചത്. സാക്ഷിയെ ഒഴിഞ്ഞ പേപ്പറില്‍ എന്‍സിബി ഒപ്പിടുവിച്ചു എന്ന ആരോപണവും ഉയര്‍ന്നിരുന്നു.