Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 2.58 കോടി രൂപ പൊലീസ് പിടികൂടി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാനുള്ളതാണോ എന്നും സംശയം.

  • Monday 29, 2021
  • KJ
General

രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 2.58 കോടി രൂപ മലപ്പുറം പൊലീസ് പിടികൂടി. കൂട്ടിലങ്ങാടിയില്‍ നടന്ന വാഹനപരിശോധനയ്ക്കിടെ കോഴിക്കോട് ഉണ്ണികുളം സ്വദേശി ആലപ്പടിക്കല്‍ റഫീഖിലിയുടെ (35) കാറില്‍ നിന്നാണ് 2000, 500 നോട്ടുകെട്ടുകളായി സൂക്ഷിച്ചിരുന്ന പണം പിടികൂടിയത്.

കാറിന്റെ പിന്‍സീറ്റിലെ രഹസ്യഅറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. പണം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാനുള്ളതാണോ എന്നും അന്വേഷിക്കുമെന്ന് മലപ്പുറം ഡിവൈഎസ്പി കെ.സുദര്‍ശനന്‍ പറഞ്ഞു.

കേസില്‍ പാണ്ടിക്കാട് സ്വദേശിക്കും പങ്കുള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഡിവൈഎസ്പി അറിയിച്ചു. പിടികൂടിയ പണത്തില്‍ വ്യാജനോട്ടുകള്‍ ഇല്ലെന്നാണ് പ്രാഥമിക നിഗമനം.


ബെംഗളൂരുവില്‍നിന്ന് കോഴിക്കോട് വഴി ചെന്നൈയിലേക്കാണ് പണം കടത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത്ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു ഇന്നലെ രാവിലെ 10ന് കൂട്ടിലങ്ങാടി പാലത്തിനു സമീപം പരിശോധന നടത്തിയത്.

മലപ്പുറം സിഐ കെ.പ്രേംസദന്‍, പ്രിന്‍സിപ്പല്‍ എസ്‌ഐ ബിബിന്‍ പി.നായര്‍, എസ്‌ഐമരായ എം.മുഹമ്മദാലി, എസ്.ഉമ്മര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പണം പിടികൂടിയത്.