Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കാനെത്തിയപ്പോള്‍ തടഞ്ഞ പൊലീസുകാരനെതിരെ പരാതി നല്‍കി ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ്.

  • Wednesday 27, 2021
  • Anna
General

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കാനെത്തിയപ്പോള്‍ തടഞ്ഞ പൊലീസുകാരനെതിരെ പരാതി നല്‍കി ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ്.

ഡാമിന്റെ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ നേരിട്ടറിയാനായി പോയ തന്നെ കേരളാ പൊലീസ് തടഞ്ഞ് തിരിച്ചയച്ചുവെന്നാണ് ആരോപണം. അതേസമയം ആര്‍ക്ക് വേണ്ടിയാണ് പൊലീസ് ഉദ്യോ​ഗസ്ഥര്‍ പണിയെടുക്കുന്നതെന്നും ഡീന്‍ ചോദിച്ചു.

 

കഴിഞ്ഞ ദിവസം അണക്കെട്ടിന് സമീപത്ത് വെച്ച്‌ കേരളാ പൊലീസ് തന്നെ തടഞ്ഞുവെന്നാണ് കുര്യാക്കോസ് പറയുന്നത്. സന്ദര്‍ശനത്തിന് അണക്കെട്ടിന്‍റെ ചുമതലയുള്ള തമിഴ്നാട് എക്സി. എന്‍ജിനീയര്‍ സാം ഇര്‍വിന്‍റെ അനുമതിയോടെയാണ് എം പി സന്ദര്‍ശനത്തിനെത്തിയത്. എന്നാല്‍, ഇടുക്കി കളക്​ടര്‍ അനുമതി നല്‍കാത്തതിനാല്‍ പൊലീസ് തടയുകയായിരുന്നു. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ച്‌ സംസ്ഥാനത്ത് ആശങ്ക ഉയരുന്ന സാഹചര്യത്തിലാണ് ഡീന്‍ കുര്യാക്കോസ് സന്ദര്‍ശനത്തിനെത്തിയത്.