Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

കൊലക്കേസ് പ്രതിയുടെ കാല്‍വെട്ടിയ കേസില്‍ മുഴുവന്‍ പ്രതികളും പിടിയില്‍.

  • Friday 30, 2021
  • KJ
General

തിരുവനന്തപുരം: ശ്രീകാര്യത്ത് കൊലക്കേസ് പ്രതിയുടെ കാല്‍വെട്ടിയ കേസില്‍ മുഴുവന്‍ പ്രതികളും പിടിയില്‍. സുമേഷ്, മനോജ്, വിനു കുമാര്‍, അനന്തു എന്നിവരാണ് പിടിയിലായത്. ആക്രമണത്തിന് ഉപയോഗിച്ച രണ്ട് ആയുധങ്ങളും പിടിച്ചെടുത്തു.

ബുധനാഴ്ച‍ രാവിലെ ഇടവക്കോട് പ്രതിഭ നഗറില്‍വെച്ചാണ് ശ്രീകാര്യം സ്വദേശി എബിയുടെ കാല്‍ ബൈക്കിലെത്തിയ നാലംഗസംഘം വെട്ടിമാറ്റിയത്. വീടിന് സമീപത്ത് റോഡരികിലെ മതിലില്‍ സുഹൃത്തുമായി സംസാരിച്ച്‌ ഇരിക്കുകയായിരുന്നു എബി.
 

അക്രമികളെ കണ്ട് ഒാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് വെട്ടിവീഴ്ത്തുകയായിരുന്നു. വലുതുകാല്‍ പൂര്‍ണമായി വെട്ടിമാറ്റിയ നിലയിലായിരുന്നു.
 

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷിനെ വധിച്ച കേസിലെ പ്രതിയായ എബി കുറച്ചുനാള്‍ മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്.