Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

വാഹനാപകടത്തില്‍ അന്തരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവ് മോഹന്‍ദാസും വാഹനാപകടത്തില്‍ മരിച്ചു. അപകടം അതേ സ്‌കൂട്ടറില്‍ സഞ്ചരിക്കവെ.

  • Saturday 06, 2021
  • KJ
General

പെരുമ്പാവൂര്‍: വാഹനാപകടത്തില്‍ അന്തരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവ് മോഹന്‍ദാസും വാഹനാപകടത്തില്‍ മരിച്ചു. മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. മോഹന്‍ദാസ് സഞ്ചരിച്ച സ്‌കൂട്ടറില്‍ ബൊലേറോ പിക്ക് അപ്പ് ഇടിക്കുകയായിരുന്നു. അപകട ശേഷം നിര്‍ത്താതെ പോയ വാഹനം പിന്നീട് പിടികൂടി.പെരുമ്പാവൂര്‍ പുല്ലുവഴിയിലാണ് അപകടം നടന്നത്.
 

2018 ലായിരുന്നു റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്‍ദാസ് സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചത്. എംസി റോഡില്‍ താന്നിപ്പുഴയില്‍ മഞ്ജുഷ സഞ്ചരിച്ച സ്‌കൂട്ടറില്‍ മിനിലോറിയിടിച്ചായിരുന്നു അപകടം.കാലടി ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാലയില്‍ നൃത്ത ഗവേഷണ വിദ്യാര്‍ഥിയും ഗായികയുമായുമായിരുന്നു മഞ്ജുഷ സ്റ്റാര്‍ സിങ്ങര്‍ റിയാലിറ്റി ഷോയിലൂടെ ജനപ്രീതി നേടിയ ഗായികയുമായിരുന്നു.