Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും.

  • Wednesday 27, 2021
  • Anna
General

മുംബൈ : ആഡംബര കപ്പലില്‍ നിന്ന് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്ത കേസില്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും.

കൈക്കൂലി ആരോപണത്തില്‍ എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡയെ വിജിലന്‍സ് ചോദ്യം ചെയ്യും. ഷാറൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്നത് ഉള്‍പ്പെടെ സമീര്‍ വാങ്കഡെയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുളള കത്ത് പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയത്.

ഇന്ന് മുംബൈയിലെത്തുന്ന എന്‍സിബിയുടെ അഞ്ചംഗ വിജിലന്‍സ് സംഘമാണ് സമീറില്‍ നിന്ന് നേരിട്ട് വിശദീകരണം തേടുക. സമീറിനെതിരെ ആരോപണം ഉന്നയിച്ചവരെയും ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും. ജാമ്യ ഹര്‍ജിയില്‍ ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ മുഗുള്‍ റോത്തഗിയുടെ വാദം ഇന്നലെ കോടതിയില്‍ പൂര്‍ത്തിയായിരുന്നു. പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായാല്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറഞ്ഞേക്കും.

ആര്യന്‍ ഖാനില്‍ നിന്നും പിടിച്ചെടുത്ത ലഹരിവസ്തുക്കള്‍ എന്‍സിബി ഉദ്യോഗസ്ഥര്‍ തന്നെ കൊണ്ടുവെച്ചതാണ് എന്നാണ് ആരോപണം. ഷാറൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചു എന്ന് സാക്ഷികളിലൊരാള്‍ വെളിപ്പെടുത്തുകയുമുണ്ടായി. 18 കോടി തട്ടാനായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് വെളിപ്പെടുത്തല്‍.

സമീര്‍ വാങ്കഡെയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള കത്ത് എന്‍സിപി നേതാവ് നവാബ് മാലിക്കാണ് പുറത്തുവിട്ടത്. ലഹരി ഇടപാടുകാരമായുള്ള ബന്ധം ഉപയോഗിച്ച്‌ കിട്ടുന്ന ലഹരി വസ്തുക്കളാണ് പല കേസുകളിലും സമീര്‍ തൊണ്ടിമുതലായി ഉപയോഗിക്കാറുള്ളത് എന്നാണ് കത്തില്‍ ആരോപിക്കുന്നത്. ബോളിവുഡ് മയക്കുമരുന്ന് കേസില്‍ നടി ദീപിക പദുകോണ്‍ അടക്കമുള്ള താരങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ട് സമീര്‍ വാങ്കഡെ പണം തട്ടിയെന്നും കത്തില്‍ ആരോപിക്കുന്നു.