Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

പൊലീസുകാരെ വെട്ടിക്കൊല്ലുമെന്ന സന്ദേശം പ്രചരിപ്പിച്ച കുപ്രസിദ്ധ ഗുണ്ട ഹരീഷ് കാട്ടൂർ പൊലീസിന്റെ പിടിയിലായി

  • Thursday 10, 2021
  • Anna
General

തൃശ്ശൂര്‍: പൊലീസുകാരെ വെട്ടിക്കൊല്ലുമെന്ന ഭീഷണിയുമായി വാളും കയ്യിൽ പിടിച്ച് സന്ദേശം പ്രചരിപ്പിച്ച കുപ്രസിദ്ധ ഗുണ്ട ഹരീഷ് കാട്ടൂർ പൊലീസിന്റെ പിടിയിലായി. ബാംഗ്ളൂരു ബംഗാരപേട്ടിലെ ഒളിത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കൊലപാതകം ഉൾപ്പെടെ 35 കേസുകളിൽ പ്രതിയാണ്. 

ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി ആർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സാഹസികമായി ഇയാളെ പിടികൂടിയത്. ഓപ്പറേഷൻ കോളാറിന്റെ ഭാഗമായി നാലു ദിവസം മുൻപാണ് ഹരീഷിനെ പിടികൂടാൻ പ്രത്യേക സംഘം കർണാടകത്തിലേക്ക് പോയത്. മുടിയും താടിയും വടിച്ച് രൂപ മാറ്റം വരുത്തി ഒളിവിൽ കഴിയുകയായിരുന്നു പ്രതി. മഫ്തിയിൽ എത്തിയ പോലീസ് സംഘമാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. 

തന്നെ തേടി പൊലീസ് എത്തിയാൽ അവരുടെ കഥ കഴിക്കുമെന്ന് ഭീഷണിയുമായി വാളുമായി നിൽക്കുന്ന ചിത്രങ്ങൾ സഹിതം വാട്സ് ആപ്പിൽ ഇയാൾ സുഹൃത്തുക്കൾക്കക്ക് അയച്ചിരുന്നു. കഴിഞ്ഞ മാർച്ചിലാണ് ഹരീഷ് ഒളിവിൽ പോയത്. തമിഴ് നാട്ടിലെ കൃഷ്ണഗിരിയിലും കർണ്ണാടകത്തിലുമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഒളിവിലും കഞ്ചാവ് വിൽപ്പന തുടർന്നു. 

അപ്രതീക്ഷിതമായി എത്തിയ പൊലീസ് സംഘത്ത കണ്ട് ഇരുട്ടു മുറിയിലേക്ക് ഓടി ഒളിക്കാൻ ശ്രമിച്ചു. എന്നാൽ പൊലീസ് വിരിച്ച വലയിൽ വീണു. രണ്ടു തവണ കാപ്പ നിയമ പ്രകാരം ഇയാളെ നാടു കടത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.