Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

സിപിഐ സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

  • Thursday 09, 2021
  • Anna
General

തിരുവനന്തപുരം: നിയമസഭാ തെരെഞ്ഞെടുപ്പ് അവലോകനത്തിനായി സിപിഐ സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം. നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ വിശദ അവലോകനത്തിനായി സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്,കൗൺസിൽ യോഗങ്ങൾ ഇന്ന് മുതൽ മൂന്ന് ദിവസങ്ങളിലായി ചേരും.

ഇന്ന് എക്സിക്യൂട്ടീവ് യോഗവും നാളെയും മറ്റന്നാളും സംസ്ഥാന കൗൺസിലുമാണ് നടക്കുക. കഴിഞ്ഞ ദിവസങ്ങളിൽ സമാപിച്ച പാർട്ടി ദേശിയ എക്സിക്യൂട്ടീവ്, കൗൺസിൽ യോഗ തീരുമാനങ്ങളുടെ റിപ്പോർട്ടിങ്ങും മുഖ്യ അജണ്ടയാണ്.

സിപിഐയുടെ 24 ആം പാർട്ടി കോൺഗ്രസ് വിജയവാഡയിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അത് സംസ്ഥാന കൗൺസിലിൽ റിപ്പോർട്ട് ചെയ്യും. കേരളത്തിലെ പാർട്ടി സമ്മേളനങ്ങളുടെ ഷേഡ്യൂളും ചർച്ച ചെയ്യും. സംസ്ഥാന സമ്മേളനം എവിടെ നടത്തണമെന്നത്തിലും തീരുമാനമെടുക്കും.