Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ആനുകൂല്യങ്ങൾ ലഭിച്ചില്ല തീകൊളുത്തിയ റിട്ട. എ.എസ്.ഐ.മരിച്ചു.

  • Thursday 25, 2021
  • KJ
General

പോലീസ് വകുപ്പിൽ നിന്നും സേവന കാലത്തെ ആനുകൂല്യങ്ങൾ ലഭിക്കാത്ത നിരാശയിൽ കോട്ടയം നഗരമധ്യത്തിൽ പരസ്യമായി ജീവനൊടുക്കാൻ ശ്രമിച്ച റിട്ട. എ എസ് ഐ ഇന്ന് പുലർച്ചെ ഒന്നരയോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു.

കൊല്ലട് നെടുംപറമ്പിൽ ശശികുമാറാണ് മരിച്ചത്.60 വയസ്സ് ആയിരുന്നു.

ഇന്നലെ വൈകിട്ട് മൂന്നരയോടെ തിരുനക്കര മൈതാനത്ത് ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി ശ്രമിക്കുകയായിരുന്നു.

85 ശതമാനത്തിനു മുകളിൽ പൊള്ളലേറ്റ നിലയിലാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇദ്ദേഹത്തെ എത്തിച്ചത്.

പാലാ രാമപുരം സ്റ്റേഷനിലെ എ എസ് ഐ ആയിരുന്നു ഇദ്ദേഹം.

അഞ്ച് വർഷം മുൻപ് സ്വയം വിരമിക്കാൻ അപേക്ഷ നൽകിയിരുന്നു എന്നാൽ അപേക്ഷ തീർപ്പായിരുന്നില്ല.

ഇതേസമയം അകാരണമായി ജോലിക്ക് ഹാജരാകാതിരുന്നതിനെ ശശികുമാറിനെ അഞ്ച് വർഷം മുൻപ് സർവീസിൽനിന്ന് നീക്കം ചെയ്തു എന്നാണ് ഔദ്യോഗിക വിശദീകരണം.