Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

വജ്രവ്യാപാരി മെഹുല്‍ ചോക്‌സി പിടിയിൽ

  • Thursday 27, 2021
  • KJ
General

വജ്രവ്യാപാരി മെഹുല്‍ ചോക്‌സി പിടിയിൽ

ശതകോടികളുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ടശേഷം കരിബിയന്‍ രാജ്യമായ ആന്റിഗ്വയില്‍ കഴിയുന്നതിനിടെ മുങ്ങിയ വജ്രവ്യാപാരി മെഹുല്‍ ചോക്‌സി അയല്‍രാജ്യമായ ഡൊമിനിക്കയില്‍ അറസ്റ്റില്‍. ഞായറാഴ്ച മുതല്‍ കാണാതായ ഇയാള്‍ക്കു വേണ്ടി ഇന്റര്‍പോള്‍ തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് അറസ്റ്റുണ്ടായത്.

ഇയാളെ ഡൊമിനിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയച്ചേക്കും. ചോക്‌സിയെ തിരിച്ചയക്കുമെന്ന് ഡൊമിനിക്ക അറിയിച്ചതായി ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ വ്യക്തമാക്കി. ആന്റിഗ്വയിലേക്ക് ചോക്‌സിയെ തിരികെ കൊണ്ടുവരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അനന്തരവന്‍ നീരവ് മോദിക്കൊപ്പം പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്നു 13,500 കോടി രൂപയുടെ വായ്പത്തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് ചോക്‌സി