Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഇ. ശ്രീധരന് പകരം സഞ്ജു സാംസൺ തെരഞ്ഞെടുപ്പ് ഐക്കണാവും.

  • Monday 08, 2021
  • KJ
General

തിരുവനന്തപുരം: ക്രിക്കറ്റ് താരം സഞ്ജു സാംസണെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഐക്കണായി തെരഞ്ഞെടുത്തു. ഇ.ശ്രീധരനും കെ.എസ്. ചിത്രയും ആയിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഐക്കണ്‍. എന്നാല്‍ നിഷ്പക്ഷതയില്ലാത്തതിനാല്‍ ഇ.ശ്രീധരനെ ഒഴിവാക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ നിര്‍ദേശിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് ഐക്കണ്‍ സ്ഥാനത്ത് കെ.എസ് ചിത്ര തുടര്‍ന്നേക്കും. ഇതിനായി തെരഞ്ഞെടുപ്പ് കമീഷന്‍ ചിത്രയുടെ സമ്മതം തേടിയിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് തിരഞ്ഞെടുപ്പ് ഐക്കണെ തെരഞ്ഞെടുക്കുന്നത്.

അതേ സമയം, എല്ലാ ഓഫീസുകളില്‍ നിന്നും ഇ. ശ്രീധരന്‍റെ ചിത്രം നീക്കം ചെയ്യാനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ജില്ലാ കലക്ടര്‍മാരോടും മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.