Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

രാഹുൽ ഗാന്ധി കോട്ടയം ജില്ലയിൽ വിവിധ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ പങ്കെടുക്കും.

  • Tuesday 23, 2021
  • KJ
General

രാഹുൽ ഗാന്ധി നാളെ കോട്ടയം ജില്ലയിൽ വിവിധ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ പങ്കെടുക്കും.


രാവിലെ 11ന് ചിങ്ങവനത്ത് നിന്നും പരുത്തുംപാറയിലെത്തി പൊതുസമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും.

 

തുടർന്ന് ചോഴിയക്കാട്, പാറയ്ക്കൽകടവ്, പുതുപ്പള്ളി വഴി 12 മണിയ്ക്ക് മണർകാട് എത്തുന്ന രാഹുൽ ഗാന്ധി മണർകാട് കവലയിൽ ഉമ്മൻ ചാണ്ടിയുടെ തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കും.


അവിടെ നിന്നും കൊടുങ്ങൂര് വഴി 1 മണിയ്ക്ക് പൊൻകുന്നത്തെത്തി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ മത്സരിയ്ക്കുന്ന ജോസഫ് വാഴയ്ക്കന് വേണ്ടി പ്രചരണം നടത്തും.


പിന്നീട് പൈക വഴി പാലായിൽ എത്തി 2 മണിയ്ക്ക് മാണി.സി.കാപ്പൻ്റെ തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കും.

 

തുടർന്ന് മരങ്ങാട്ടുപള്ളി വഴി 3 മണിയ്ക്ക് ഉഴവൂരിലെത്തി മോൻസ് ജോസഫിൻ്റെ തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കും.


തുടർന്ന് കൂത്താട്ടുകുളം വഴി പിറവത്തേക്ക് പോകും.

മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി, കെ.പി.സി.സി. പ്രസിഡൻ്റ് ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ശ്രീ.കെ.സി.വേണുഗോപാൽ, പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തല, എ.ഐ.സി.സി. ജനറൽ സെക്രട്ടറി ശ്രീ താരീഖ് അൻവർ, എ.ഐ.സി.സി. സെക്രട്ടറി ശ്രീ ഐവാൻ ഡിസൂസ എന്നിവരും രാഹുൽ ഗാന്ധിയ്ക്കൊപ്പം നാളെ എത്തുന്നുണ്ട്.