Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഫാർമസിസ്റ്റുകൾക്ക് കരസേനയിൽ അവസരം ; അവസാന തിയതി മാർച്ച്‌ 13.

  • Tuesday 09, 2021
  • KJ
General

കരസേനയിലെ ശിപായി ഡി ഫാര്‍മ തസ്തികയിലേക്ക് അപേക്ഷിക്കാം കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലുള്ളവര്‍ക്കുള്ള റിക്രൂട്ട്മെന്റ് റാലി കര്‍ണാടകയിലെ ഉഡുപ്പിയില്‍ നടക്കും. ഫാര്‍സിസ്റ്റുകള്‍ക്കാണ് അവസരം.
 

പുരുഷന്‍മാര്‍ക്കുമാത്രമാണ് റാലിയില്‍ പങ്കെടുക്കാന്‍ അര്‍ഹത. ഏഴ് തെക്കന്‍ ജില്ലകളിലെ റാലി തിരുവനന്തപുരം എ.ആര്‍.ഒ.യും ഏഴ് വടക്കന്‍ ജില്ലകളിലെയും മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെയും റാലി കോഴിക്കോട് എ.ആര്‍.ഒ.യുമാണ് കൈകാര്യം ചെയ്യുന്നത്.
 

യോഗ്യത: പ്ലസ് ടുവും 55 ശതമാനം മാര്‍ക്കോടെ ഡി ഫാര്‍മ കോഴ്സുമാണ് യോഗ്യത. 50 ശതമാനം മാര്‍ക്കോടെ ബി ഫാര്‍മ കോഴ്സ് കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. സംസ്ഥാന ഫാര്‍മസി കൗണ്‍സിലിലോ ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യയിലോ രജിസ്റ്റര്‍ചെയ്തിരിക്കണം.
 

പ്രായപരിധി: 19 – 25 വയസ്സ്. 1995 ഒക്ടോബര്‍ ഒന്നിനും 2001 സെപ്റ്റംബര്‍ 30-നും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം.
 

നിശ്ചിത ശാരീരികയോഗ്യതകളും ആവശ്യമാണ്. കുറഞ്ഞ ഉയരം: 165 സെന്റിമീറ്റര്‍. ഉയരത്തിനൊത്ത ഭാരം വേണം. കുറഞ്ഞ നെഞ്ചളവ്: 77 സെന്റിമീറ്റര്‍. വികസിക്കുമ്ബോള്‍ അഞ്ചു സെന്റിമീറ്ററെങ്കിലും നെഞ്ച് വികസിക്കണം. വിമുക്തഭടന്‍മാര്‍, സൈനികരുടെ മക്കള്‍, കായികതാരങ്ങള്‍ തുടങ്ങിയവര്‍ക്കെല്ലാം ശാരീരികയോഗ്യതകളില്‍ ഇളവുണ്ട്.
 

റാലിയില്‍ കായികക്ഷമതാപരിശോനയും ആരോഗ്യപരിശോധനയുമുണ്ടാകും. ഇതിന്റെ വിശദവിവരങ്ങള്‍ www.joinindianarmy.nic.in എന്ന വെബ്സൈറ്റിലുണ്ട്. റാലിക്കെത്തുന്നവര്‍ മാസ്കും ഗ്ലൗസും ധരിച്ചിരിക്കണം. റാലിയില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എഴുത്തുപരീക്ഷയുണ്ടാകും. അപേക്ഷ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അയക്കാം. റാലിയുടെ തീയതി പിന്നീടറിയിക്കും. അഡ്മിറ്റ് കാര്‍ഡ് ഇ-മെയിലിലാണ് അയക്കുക. അവസാന തീയതി: മാര്‍ച്ച്‌ 13.