Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

മുൻ മന്ത്രിയും കേരള കോൺഗ്രസ് (ബി) നേതാവുമായ ആർ. ബാലകൃഷ്ണപിള്ള (86) അന്തരിച്ചു.

  • Monday 03, 2021
  • KJ
General

മുൻ മന്ത്രിയും കേരള കോൺഗ്രസ് (ബി) നേതാവുമായ ആർ. ബാലകൃഷ്ണപിള്ള (86) അന്തരിച്ചു.
 

ഏറെ നാളായി വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
ശാരീരികാസ്വാസ്ഥ്യത്തെയും, ശ്വാസതടസ്സത്തേയും തുടർന്ന് കഴിഞ്ഞ ദിവസം  രാവിലെ അദ്ദേഹത്തെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

മന്ത്രി, എം.പി, എം.എൽ.എ., പഞ്ചായത്ത് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഇപ്പോൾ കേരള കോൺഗ്രസ് (ബി) ചെയർമാനാണ്.
2017ൽ മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാനായി

കൊല്ലം ജില്ലയിലെ വാളകം സ്വദേശിയാണ്.
 

1964-ൽ കേരളാ കോൺഗ്രസിന്റെ സ്ഥാപകനേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. 
പാർട്ടിയുടെ സ്ഥാപക ജനറൽ സെക്രട്ടറി പദവി വഹിച്ചു.
1971-ൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1960, 1965,1977,1980,1982,1987,1991, 1996, 2001 എന്നീ വർഷങ്ങളിൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അവസാനമായി കൊട്ടാരക്കരയിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.

1963 മുതൽ തുടർച്ചയായി 27 വർഷം ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. 11 വർഷം കൊട്ടാരക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചു.
1975-ൽ സി. അച്യുതമേനോൻ മന്ത്രിസഭയിൽ ഗതാഗത, എക്സൈസ്, ജയിൽ വകുപ്പ് മന്ത്രിയായി ആദ്യമായി മന്ത്രിസ്ഥാനത്തെത്തി.
1980-82, 82-85, 86-87 കാലഘട്ടങ്ങളിൽ വൈദ്യുതിവകുപ്പ് മന്ത്രിയായിട്ടുണ്ട്.
1991-95, 2001-2004 കാലഘട്ടത്തിൽ ഗതാഗതവകുപ്പ് മന്ത്രിയായും സേവനമനുഷ്ഠിച്ചു.
 

കൊല്ലം ജില്ലയിലെ കീഴൂട്ട് രാമൻ പിള്ള, കാർത്ത്യായനിയമ്മ ദമ്പതികളുടെ മകനായി 1935ൽ കൊട്ടാരക്കരയിൽ ആണ് ജനനം. 
വിദ്യാർത്ഥിയായിരിക്കെ രാഷ്ട്രീയത്തിൽ ആകൃഷ്ടനായ ബാലകൃഷ്ണപിള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ് സജീവ രാഷ്ട്രീയപ്രവർത്തകനായി മാറിയത്. 
 

ഒരേ സമയം മന്ത്രിയും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു.

കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം,എ.ഐ.സി.സി. അംഗം, കേരള നിയമസഭ ഭവനസമിതിയുടെ ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ആർ. വത്സലയാണ് ഭാര്യ. 
സംസ്ഥാന വനം വകുപ്പ് മുൻ മന്ത്രിയും ചലച്ചിത്രതാരവും, പത്തനാപുരം നിയമസഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയുമായ ഗണേഷ് കുമാർ മകനാണ്. 
മറ്റു മക്കൾ: ഉഷ, ബിന്ദു