Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
കാഴ്ചപരിമിതർക്ക് കൈതാങ്ങായി ജോയ്ആലുക്കാസ് ഫൗണ്ടേഷൻ വർഷം തോറും നടത്തിവരുന്ന 'തിളക്കം -5' പരിപാടി തൃശ്ശൂരിൽ വെച്ച് നടത്തി. ആലപ്പുഴ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ വെച്ച് നടന്ന പരിപാടിയുടെ തുടർച്ചയായി പദ്ധതിയുടെ മൂന്നാം ഘട്ടം ഫെബ്രുവരി 23, ചൊവ്വാഴ്ച രാവിലെ 11 മണിക്ക് തൃശൂർ റൗണ്ട് ഈസ്റ്റിലുള്ള ജോയ്ആലുക്കാസ് ഷോറൂമിൽ വെച്ചു നടന്നു. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രെസിഡന്റ് ശ്രീ. പി. കെ ഡേവിസ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തൃശൂർ കോർപ്പറേഷൻ മേയർ ശ്രീ. എം. കെ വർഗ്ഗീസ് ഉത്ഘാടനം ചെയ്തു.
തൃശൂർ ഡോളേഴ്‌സ് ബസിലിക്ക ചർച്ച് റെക്ടർ ഫാ. നോബി അമ്പൂക്കൻ, കേരള വികലാംഗ ക്ഷേമ ബോർഡ് അംഗം ശ്രീ. ഗിരീഷ് കീർത്തി, തൃശൂർ കോർപ്പറേഷൻ പന്ത്രണ്ടാം വാർഡ് കൗൺസിലർ ശ്രീമതി റെജി ജോയ്, DAWF ജില്ലാ സെക്രട്ടറി ശ്രീ. മണികണ്ഠൻ മാപ്രാണം, സിനിമ സംഗീത സംവിധായകൻ ശ്രീ. രതീഷ് വേഗ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കാഴ്ചപരിമിതർക്ക് പ്രത്യേക സോഫ്റ്റ്‌വെയറുകൾ ഉൾകൊള്ളിച്ചിട്ടുള്ള സ്മാർട്ട്‌ഫോണുകളുടെ വിതരണമാണ് നടന്നത്. കൂടാതെ, ഈ വർഷത്തെ 'തിളക്കം -5' പരിപാടിയുടെ മൂന്നാം ഘട്ടം പൂർത്തിയാക്കുമ്പോൾ, കേരളത്തിൽ കാഴ്ചപരിമിതി നേരിടുന്ന അനേകരിലേക്ക്
സ്മാർട്ട്‌ഫോണുകൾ സംഭാവന ചെയ്യാൻ ജോയ്ആലുക്കാസ് ഫൗണ്ടേഷന് സാധിച്ചു.