Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കു നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് പത്ത് ദിവസത്തേക്ക് കൂടി നീട്ടി.

  • Friday 30, 2021
  • KJ
General

ദുബായ്: ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കു നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് പത്ത് ദിവസത്തേക്ക് കൂടി നീട്ടി. മെയ്‌ 14 വരെ വിലക്ക് തുടരുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു. ഈ മാസം 25ന് പ്രാബല്യത്തില്‍ വന്ന വിലക്ക് മെയ്‌ നാലിന് അവസാനിക്കാനിരിക്കെയാണു 10 ദിവസത്തേക്കുകൂടി നീട്ടിയത്.

ഈ മാസം 22നാണ് യുഎഇ ഇന്ത്യയ്ക്ക് വിലക്ക് പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് 24ന് അര്‍ധരാത്രി 12 മുതല്‍ അടുത്ത 10 ദിവസത്തേക്കാണു യുഎഇ ദേശീയ ദുരന്ത നിവാരണ വകുപ്പും വ്യോമയാന വകുപ്പും പ്രവേശനവിലക്കേര്‍പ്പെടുത്തിയിരുന്നത്. ഇനി മെയ്‌ 14 വരെ കാത്തിരുന്നാലേ തിരിച്ചു വരവ് സാധ്യമാകൂ.

മെയ് 24ന് വിലക്ക് നിലവില്‍ വന്നതിനെ തുടര്‍ന്ന് ഇന്ത്യയിലെയും യുഎഇയിലെയും വിവിധ വിമാനത്താവളങ്ങളില്‍ സമയപരിധി തീരുന്നതിന് മുന്‍പ് തിരിച്ചുവരുന്നവരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. യുഎഇയിലേയ്ക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുകയും ചെയ്തിരുന്നു. 1,20,000 രൂപ (6,000 ദിര്‍ഹം) യാണു ചില വിമാന കമ്ബനികള്‍ ഈ മാസം 23, 24 തീയതികളില്‍ ടിക്കറ്റ് നിരക്ക് ഈടാക്കിയത്.ഇതേ തുടര്‍ന്നു നാട്ടില്‍ അവധിക്കു പോയ പ്രവാസികള്‍ പലരും തിരിച്ചുവരാനാകാതെ കുടുങ്ങി. അതേസമയം, മെയ്‌ അഞ്ച് മുതല്‍ എയര്‍ ഇന്ത്യയടക്കം ഇന്ത്യയില്‍ നിന്നു ടിക്കറ്റ് ബുക്കിങ് ആരംഭിക്കുകയും ചെയ്തു.

അതേസമയം, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്‌പ്രസ് വെബ്‌സൈറ്റുകള്‍ ദിവസങ്ങളോളം പണിമുടക്കുകയും ചെയ്തു. ചില കമ്ബനികള്‍ ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസ് റാസല്‍ഖൈമയില്‍ നിന്ന് ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ നിന്ന് 100 വിമാന സര്‍വീസുകളാണു പ്രതിദിനം ഉള്ളത്. കോവിഡ് രൂക്ഷമായതിനെ തുടര്‍ന്നു വിമാന സര്‍വീസ് നിലച്ചേയ്ക്കുമെന്ന സൂചന നേരത്തെ തന്നെ ഉണ്ടായിരുന്നതിനാല്‍ പലരും പെരുന്നാള്‍ പോലും കാത്തിരിക്കാതെ ഈ മാസം തന്നെ തിരിച്ചുവരാന്‍ തീരുമാനിച്ചിരുന്നു. പലരുടെയും വീസ കാലാവധി കഴിയാറായതിനാല്‍ ഭാവി എന്താകുമെന്നറിയാതെ പ്രതിസന്ധിയിലാണ്. മുന്‍പ് ലഭിച്ചിരുന്ന പോലെ യുഎഇ അധികൃതരില്‍ നിന്നുള്ള ഇളവുകളിലാണ് ഇനി പ്രതീക്ഷയെങ്കിലും ഇതുവരെ അതേക്കുറിച്ചുള്ള അറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.

വിലക്ക് ആദ്യം പ്രാബല്യത്തില്‍ വരുന്നതിന് 14 ദിവസത്തിനുള്ളില്‍ ഇന്ത്യ സന്ദര്‍ശിച്ചവരെയും ട്രാന്‍സിറ്റ് വീസക്കാരെയും യുഎഇയില്‍ പ്രവേശിപ്പിക്കില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതുമൂലം ഇന്ത്യയിലുള്ള ഒട്ടേറെ പേര്‍ കുടുങ്ങുകയും ചെയ്തു. അതേസമയം, യുഎഇ സ്വദേശികള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഔദ്യോഗിക പ്രതിനിധികള്‍, ബിസിനസുകാര്‍, ഗോള്‍ഡന്‍ വീസയുള്ളവര്‍ എന്നിവരെ യാത്രാ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ യുഎഇയിലെത്തിയാല്‍ പിസിആര്‍ പരിശോധനയ്ക്കു വിധേയരാകുകയും 10 ദിവസം ക്വാറന്റീനില്‍ കഴിയുകയും വേണം.

ഇന്ത്യക്കാര്‍ക്കു പ്രവേശനവിലക്കേര്‍പ്പെടുത്തുന്ന നാലാമത്തെ ഗള്‍ഫ് രാജ്യമാണ് യുഎഇ. സൗദി, കുവൈത്ത്, ഒമാന്‍ എന്നിവയാണു മറ്റു രാജ്യങ്ങള്‍.