Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

കെ കെ ഷൈലജ ടീച്ചറെ മന്ത്രിസ്ഥാനത്തിൽ നിന്നും ഒഴിവാക്കിയതിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം.

  • Tuesday 18, 2021
  • Anna
General

തിരുവനന്തപുരം : രണ്ടാം പിണറായി മന്ത്രിസഭയിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർക്ക് ഇടമില്ല. നിലവിലുള്ള എല്ലാവരെയുംഒഴിവാക്കി പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് രണ്ടാം പിണറായി വിജയൻ സർക്കാർ. അതേസമയംമന്ത്രിസഭയിൽ നിന്നും കെ കെ ശൈലജയെ ഒഴിവാക്കിയതിൽ പ്രതിഷേധം അറിയിക്കുകയാണ് സോഷ്യൽമീഡിയ. സിനിമ - സീരിയൽ താരങ്ങൾ മുതൽ കക്ഷി രാഷ്ട്രീയം മറന്ന് രാഷ്ട്രീയ പ്രവർത്തകർ വരെ ശൈലജയെഒഴിവാക്കിയതിൽ പ്രതിഷേധം അറിയിച്ചു കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. താൻ പാർട്ടി തീരുമാനം സംതൃപ്തിയോടെഅംഗീകരിക്കുന്നു എന്ന് ശൈലജ ടീച്ചർ അറിയിച്ചുവെങ്കിലും, ടീച്ചറിനെ ഉറപ്പായും തിരികെ എത്തിക്കണംഎന്നാണ് താരങ്ങളും ടീച്ചറിന്റെ കടുത്ത ആരാധകരും സോഷ്യൽ മീഡിയ വഴി അറിയിക്കുന്നത്.

12 സിപിഎം മന്ത്രിമാരിൽ പിണറായി വിജയൻ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങളാണ്. മന്ത്രിസഭയിൽ പുതുതായി മൂന്ന് സ്ത്രീകൾ മന്ത്രിമാരായി വന്നതിൽ സന്തോഷവും സോഷ്യൽമീഡിയ അറിയിക്കുന്നുണ്ട്!