Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

സംസ്ഥാനത്തെ 90 ശതമാനം തിയറ്ററുകളും ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചതായി തിയറ്റര്‍ ഉടമകളുടെ സംഘടന.

  • Friday 29, 2021
  • Anna
General

കൊച്ചി: സംസ്ഥാനത്തെ 90 ശതമാനം തിയറ്ററുകളും ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചതായി തിയറ്റര്‍ ഉടമകളുടെ സംഘടന.

കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ചാണ്‌ തിയറ്ററുകളുടെ പ്രവര്‍ത്തനം. രണ്ട്‌ ഡോസ്‌ വാക്‌സിന്‍ എടുത്തവര്‍ക്കാണ്‌ പ്രവേശനം. മാസ്‌ക് നിര്‍ബന്ധം. സാനിറ്റൈസറുകളും എല്ലായിടത്തും ലഭ്യമാക്കിയിട്ടുണ്ടെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്‌ ജനറല്‍ സെക്രട്ടറി സുമേഷ്‌ ജോസഫ്‌ പറഞ്ഞു.

ജയിംസ്‌ ബോണ്ട്‌ ചിത്രമായ നോ ടൈം ടു ഡൈ, വെനം-2 എന്നിവയാണ്‌ തിയറ്ററുകളില്‍ ആദ്യമെത്തിയത്‌. ശിവകാര്‍ത്തികേയന്‍ നായകനായ തമിഴ് ചിത്രം 'ഡോക്ടര്‍' ഇന്നലെ പ്രദര്‍ശനത്തിനെത്തി. ജോജു ജോര്‍ജ്‌ നായകനായ മലയാള ചിത്രം 'സ്‌റ്റാര്‍' ഇന്ന് പ്രദര്‍ശനത്തിനെത്തും.

രജനീകാന്ത്‌ ചിത്രം 'അണ്ണാത്തെ', വിശാല്‍ നായകനായ 'എനിമി' എന്നീ ചിത്രങ്ങള്‍ നവംബര്‍ നാലിനും, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കുറുപ്പ്‌' നവംബര്‍ 12നും എത്തും. സുരേഷ്‌ ഗോപി ചിത്രം 'കാവല്‍' നവംബര്‍ 25ന് റിലീസ് ചെയ്യും.

മോഹന്‍ലാലിന്റെ 'മരക്കാര്‍ അറബിക്കടിന്റെ സിംഹം' എന്ന ചിത്രവും തിയേറ്ററുകളിലെത്തിക്കാന്‍ ശ്രമം തുടങ്ങി. ലോക്ഡൗണിനുശേഷം തുറക്കുന്ന തിയേറ്ററുകള്‍ക്ക് സാമ്ബത്തികപ്രതിസന്ധിക്കിടയില്‍ പിടിച്ചുനില്‍ക്കാന്‍ 'മരക്കാര്‍' പോലൊരു ബിഗ് ബജറ്റ് സിനിമയുടെ റിലീസ് വേണമെന്നാണ് തിയേറ്ററുകാരുടെ ആവശ്യം.

സിനിമ ഒ.ടി.ടി. റിലീസിലേക്കു പോകുമെന്ന വാര്‍ത്തകള്‍ക്കിടെ, മോഹന്‍ലാലിനെയും സംവിധായകന്‍ പ്രിയദര്‍ശനെയും സമീപിച്ച്‌ സിനിമ തിയേറ്ററുകളിലേക്ക് എത്തിക്കാനാണ് തിയേറ്റര്‍ ഉടമകളുടെ നീക്കം. വിഷയത്തില്‍ ഫിലിം ചേംബറും ഇടപെട്ടിട്ടുണ്ട്.