Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ലക്ഷദ്വീപ് ബി.ജെ.പിയില്‍ നിന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ 8 യുവമോർച്ച നേതാക്കൾ രാജി വെച്ചു

  • Wednesday 26, 2021
  • Anna
General

കവരത്തി:അഡ്മിനിസ്ട്രേറ്റര്‍ക്കെതിരായ പ്രതിഷേധം ശക്തമാകുന്നതിന് ഇടയില്‍ ലക്ഷദ്വീപ് ബിജെപിയിലും കൂട്ടരാജി. യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി പി പി മുഹമ്മദ് ഹാഷിം ഉള്‍പ്പെടെ എട്ട് നേതാക്കളാണ് രാജി വെച്ചത്. 

ലക്ഷദ്വീപിന്റെ ചുമതലയുള്ള ബിജെപി ദേശിയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടിക്ക് ഇവര്‍ രാജിക്കത്ത് നല്‍കി. എന്നാല്‍ മുന്‍ നിശ്ചയിച്ചത് പ്രകാരമുള്ള നടപടികള്‍ മാത്രമാണ് അഡ്മിനിസ്ട്രേറ്റര്‍ നടപ്പിലാക്കുന്നത് എന്നാണ് കേന്ദ്രത്തിന്റെ നിലപാട്.അഡ്മിനിസ്ട്രേറ്ററുടെ മൊബൈല്‍ ഫോണിലേക്ക് സന്ദേശം അയച്ചെന്ന് ആരോപിച്ച്‌ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. സര്‍ക്കാര്‍ ഡയറി ഫാമുകള്‍ അടച്ച്‌ പൂട്ടിയതിന് പിന്നാലെ അമൂല്‍ ഔട്ട്‍ലെറ്റിനായി സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ദ്വീപില്‍ തുടങ്ങി. 

പ്രഫൂല്‍ പട്ടേലിനെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചതിന് ശേഷം നടത്തിയ പരിഷ്കാരങ്ങളില്‍ അതൃപ്തി വ്യക്തമാക്കി ബിജെപി ജനറല്‍ സെക്രട്ടറി എച്ച്‌ കെ മുഹമ്മദ് കാസിം പ്രധാന മന്ത്രിക്ക് അയച്ച കത്ത് കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. ലക്ഷദ്വീപിലെ കര്‍ഷകര്‍ക്ക് നല്‍കി വന്ന സഹായങ്ങള്‍ നിര്‍ത്തലാക്കിയതിനെ കുറിച്ചും സ്‌കൂളുകള്‍ അടച്ചുപൂട്ടിയതിനെ കുറിച്ചും കരാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ പിരിച്ചുവിട്ടതിനെ കുറിച്ചും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ദിനേശ്വര്‍ ശര്‍മയുടെ മരണശേഷം ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റര്‍ ചുമതല വഹിക്കുന്ന പ്രഫുല്‍ പട്ടേല്‍, ലക്ഷദ്വീപില്‍ വരാറില്ലെന്നും മുഹമ്മദ് കാസിം കത്തില്‍ പറയുന്നു. 

2020 ഒക്ടോബറില്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ചുമതല ഏറ്റെടുത്തതിനു ശേഷം വെറും മൂന്നുതവണ മാത്രമാണ് പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലേക്ക് വന്നത്. ദിവസങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ഹ്രസ്വസന്ദര്‍ശനങ്ങളായിരുന്നു അവ. കഴിഞ്ഞ രണ്ടുമാസമായി പട്ടേല്‍ ലക്ഷദ്വീപില്‍ എത്തിയിട്ടില്ലെന്നും കാസിം കത്തില്‍ പറയുന്നു. ലക്ഷദ്വീപില്‍ ഭരണസ്തംഭനമാണെന്നും അദ്ദേഹം പറയുന്നു.