Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഡി എന്‍ എ പരിശോധനാ ഫലം അനുകൂലമായതോടെ അനുപമയ്ക്ക് ഇന്ന് കുഞ്ഞിനെ ലഭിച്ചേക്കും

  • Wednesday 24, 2021
  • Anna
General

തിരുവനന്തപുരം: ഡി എന്‍ എ പരിശോധനാ ഫലം അനുകൂലമായതോടെ അനുപമയ്ക്ക് ഇന്ന് കുഞ്ഞിനെ ലഭിച്ചേക്കും. കുട്ടി അനുപമയുടേതാണെന്ന റിപ്പോര്‍ട്ട് സി ഡബ്ല്യൂ സി ഇന്ന് കുടുംബ കോടതിയില്‍ സമര്‍പ്പിക്കും.

കോടതി അനുമതി നല്‍കിയാര്‍ അധികൃതര്‍ ഇന്ന് തന്നെ കുഞ്ഞിനെ കൈമാറും. കുട്ടിയെ വിട്ടുനല്‍കുന്നതില്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കുമെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഡോ. ഷിജുഖാന്‍ അറിയിച്ചു.

രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ പരിശോധനയില്‍ അനുപമയുടെയും ഭര്‍ത്താവ് അജിത്തിന്റെയും കുഞ്ഞിന്റെയും രക്ത സാമ്ബിളുകളുടെ ഫലം പോസിറ്റീവാണെന്ന് ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സ്ഥിരീകരിച്ചത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെയും കുടുംബ കോടതിയുടെയും നിര്‍ദേശ പ്രകാരമാണ് ഡി എന്‍ എ പരിശോധന നടത്തിയത്.