Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളില്‍ നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന ദമ്പതികള്‍ എറണാകുളത്ത് അറസ്റ്റില്‍.

  • Friday 16, 2021
  • KJ
General

കൊച്ചി: സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളില്‍ നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന ദമ്പതികള്‍ എറണാകുളത്ത് അറസ്റ്റില്‍. ഇടുക്കി സ്വദേശികളായ അശ്വതി പ്രസാദ്, ഗോഗുല്‍ എം എസ് എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.

സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി കല്ലൂര്‍ മെട്രോ സ്റ്റേഷന്‍ പരിസരത്തേക്ക് കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥിനിയെ ദമ്പതികള്‍ വിളിച്ചുവരുത്തിയത്. കാറില്‍ ബലമായി കയറ്റിയ ഇവര്‍ പെണ്‍കുട്ടിയുടെ മുഖത്ത് മുളക് സ്പ്രേ അടിക്കുകയും ചെയ്തു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ കഴുത്തില്‍ കിടന്ന ഒന്നര പവന്‍റെ മാലയും കൈവശമുണ്ടായിരുന്ന 20,000 രൂപയും ഇവര്‍ കവര്‍ന്നു. ശേഷം പാലാരിവട്ടത്തെ ആളൊഴിഞ്ഞ ഭാഗത്ത് പെണ്‍കുട്ടിയെ ഇവര്‍ ഇറക്കിവിട്ടു. സമാനമായ രീതിയില്‍ വൈറ്റില നിന്ന് മറ്റൊരു പെണ്‍കുട്ടിയുടെ കൈയില്‍ നിന്ന് 20,000 രൂപ ദമ്പതികള്‍ കവര്‍ന്നിരുന്നു.

ഇരുവരുടെയും പരാതിയെ തുടര്‍ന്ന് കേസെടുത്ത പൊലീസ് തൃപ്പൂണിത്തുറയില്‍ നിന്നാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. ദമ്പതികളുടെ വാഹാനം ഓടിച്ച അമ്പാടി എന്ന് വിളിക്കുന്ന ഡ്രൈവർ  ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിട്ടുണ്ട്.