Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

പൊതുജനങ്ങള്‍ക്ക് റോഡുകളെ കുറിച്ചുള്ള പരാതികള്‍ പൊതുമരാമത്ത് വകുപ്പിന് ഓണ്‍ലൈനായി അറിയിക്കാന്‍ കഴിയുന്ന മൊബൈല്‍ ആപ്പ് PWD 4U പുറത്തിറക്കി

  • Tuesday 08, 2021
  • Anna
General

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് റോഡുകളെ കുറിച്ചുള്ള പരാതികള്‍ പൊതുമരാമത്ത് വകുപ്പിന് ഓണ്‍ലൈനായി അറിയിക്കാന്‍ കഴിയുന്ന മൊബൈല്‍ ആപ്പ് PWD 4U പുറത്തിറക്കി. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ആപ്പ് പുറത്തിറക്കിയത്. എട്ടാം തിയതി വൈകുന്നേരം മുതല്‍ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും ആപ് ഡൗണ്‍ലോഡ് ചെയ്യാനാകും. ഐ ഒ എസ് വേര്‍ഷന്‍ പിന്നീട് ലഭ്യമാകും. 

ആദ്യ മൂന്ന് മാസം പരീക്ഷണ അടിസ്ഥാനത്തിലാണ് ആപ്പ് പ്രവര്‍ത്തിക്കുക. ഈ പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിക്കും. അതിനുശേഷം ജനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി അറിഞ്ഞ് ആവശ്യമായ മാറ്റങ്ങള്‍ കൂടി വരുത്തുമെന്ന് അദ്ദേഹം അറിയിച്ചു. പൊതുമരാമത്ത് റോഡുകളെ കുറിച്ചുള്ള പ്രശ്‌നങ്ങളും പരാതികളും ഫോട്ടോ സഹിതം ഈ ആപ്പില്‍ അപ്‌ലോഡ് ചെയ്യാനാകും. പരാതിയുടെ തുടര്‍നടപടികള്‍ സമയങ്ങളില്‍ അറിയുന്നതിനും ആപ്പ് വഴി സാധിക്കും. 

പൊതുമരാമത്ത് റോഡുകളെ കുറിച്ചുള്ള പരാതികള്‍ മാത്രമാണ് ഈ ആപ്പിലൂടെ പരിഹരിക്കാനാകുക. പൊതുമരാമത്ത് വകുപ്പിലെ റോഡുകള്‍ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവൃത്തി നടന്നു വരികയാണ്. ഡിജിറ്റലൈസ് ചെയ്ത 4000 കിലോമീറ്റര്‍ റോഡുകളുടെ വിവരം ഈ ആപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും ഈ ആപ്പ് ലക്ഷ്യത്തിലെത്തിക്കാന്‍ പ്രധാനമാണ്. 

എല്ലാവരും ഒരുമിച്ച് നില്‍ക്കുന്ന സമയമാണിത്. പൊതുമരാമത്ത് വകുപ്പിനെ ജനകീയമാക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ തുടക്കമിട്ട പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടു പോകുമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ് ഐ എ എസ്, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.