Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

വിമാനത്തിൽ യാത്രക്കാരിക്ക് സുഖപ്രസവം, പെൺകുഞ്ഞ്.

  • Thursday 18, 2021
  • KJ
General

ജയ്‌പൂര്‍: ഇന്നലെ പുലര്‍ച്ചെ 5.45 ന് ബംഗളൂരുവില്‍ നിന്ന് ജയ്‌പൂരിലേക്ക് പറന്നുയര്‍ന്ന ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് യാത്രക്കാരിയുടെ നിലവിളി ശബ്ദം ഉയര്‍ന്നു. പ്രസവവേദന കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന് എയര്‍ഹോസ്റ്റസുമാര്‍ ഒരു നിമിഷം പകച്ചുപോയെങ്കിലും യാത്രക്കാരിയായ ഡോ. സുബാന നസീര്‍ നേതൃത്വം ഏറ്റെടുത്തു. വിമാനജോലിക്കാര്‍ കൂടി സഹായിച്ചതോടെ യാത്രക്കാരി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കി. ജയ്‌പൂര്‍ വിമാനത്താവളത്തില്‍ ഡോക്ടറും ആംബുലന്‍സ് സംവിധാനങ്ങളും തയ്യാറായിരുന്നു. വിമാനം ഇറങ്ങിയ ഉടന്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി വിമാന കമ്പനി അറിയിച്ചു.
 

യാത്രക്കാരിയെ സഹായിച്ച ഡോ. സുബാനയെ ഇന്‍ഡിഗോ കമ്പനി ആദരിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ ഇന്‍ഡിഗോയുടെ ഡല്‍ഹി-ബംഗളുരു വിമാനത്തിലും ഒരു യാത്രക്കാരി കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.