Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

മോഡലുകളുടെ അപകട മരണം; കായലില്‍ ഉപേക്ഷിച്ച സി.സി.ടി.വി ഹാര്‍ഡ് ഡിസ്ക് മത്സ്യബന്ധന തൊഴിലാളിയുടെ വലയില്‍ കുരുങ്ങി; കായലില്‍ തന്നെ ഉപേക്ഷിച്ചു.

  • Wednesday 24, 2021
  • Anna
General

കൊച്ചി: മോഡലുകളുടെ അപകട മരണത്തിന് പിന്നിലെ നമ്പർ 18 ഹോട്ടല്‍ ജീവനക്കാര്‍ കായലില്‍ ഉപേക്ഷിച്ച സി.സി.ടി.വി ഹാര്‍ഡ് ഡിസ്ക് മത്സ്യബന്ധന തൊഴിലാളിയുടെ വലയില്‍ കുരുങ്ങിയിരുന്നു

വല കീറാനിടയാക്കിയ, പ്രയോജനമില്ലാത്ത 'ഇരുമ്പ് വസ്തു' കായലിലേക്ക് തന്നെ കളഞ്ഞെന്നും വ്യക്തമായി. ആളെ തി​രി​ച്ചറി​ഞ്ഞി​ട്ടുണ്ട് പൊലീസ്. ഇയാളെയും മത്സ്യത്തൊഴി​ലാളി​കളെയും കൂട്ടി​ ഇന്ന് സ്ഥലത്ത് വീണ്ടും തെരച്ചില്‍ നടത്തും. 

നിര്‍ണായക തെളിവ് തപ്പി ഫയര്‍ഫോഴ്സ് സ്കൂബാ സംഘം ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് താഴെ തെരച്ചിലിനിറങ്ങിയ തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് മത്സ്യത്തൊഴിലാളിക്ക് ഹാര്‍ഡ് ഡിസ്ക് കിട്ടിയത്. 

ഇന്നലെ പൊലീസിന്റെ ആവശ്യപ്രകാരം കോസ്റ്റ് ഗാര്‍ഡും കോസ്റ്റല്‍ പൊലീസും നേവിയും ചേര്‍ന്ന് പാലത്തിന് താഴെ തെരച്ചില്‍ നടത്തിയിരുന്നു. കോസ്റ്റല്‍ പൊലീസിന്റെ സോണാര്‍ സ്കാനറും ഉപയോഗിച്ചു. എന്നാല്‍ ചലിക്കുന്ന വസ്തുക്കള്‍ മാത്രമേ ഇതില്‍ കൃത്യമായി വ്യക്തമാകൂ. അടിത്തട്ടിലുള്ള വസ്തുക്കള്‍ തിരിച്ചറിയാമെങ്കിലും എന്താണെന്ന് ഉറപ്പാക്കാന്‍ കഴിയില്ല. രാവിലെ 11ന് തുടങ്ങിയ തെരച്ചില്‍ വൈകിട്ട് ആറരയോടെയാണ് അവസാനിപ്പിച്ചത്. കോസ്റ്റ് ഗാര്‍ഡ് സംഘം ഇന്നും തെരച്ചില്‍ തുടരും. 

ദൃശ്യങ്ങള്‍ വീണ്ടെടുക്കാം
വേമ്പനാട്ട് കായലില്‍ ഉപേക്ഷിച്ച ഹാര്‍ഡ് ഡിസ്‌കിന് കേടുപാടുകള്‍ സംഭവിച്ചില്ലെങ്കില്‍ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാകും. ഉപ്പുവെള്ളത്തില്‍ ഇത്രയധികം ദിവസം കിടന്നത് ഒരുപരിധി വരെ വെല്ലുവിളിയാകുമെന്നാണ് റിട്രീവിംഗ് വിദഗ്ദ്ധര്‍ പറയുന്നത്. ഹീറ്റിംഗ് പ്രോസസറുകള്‍ വേണ്ടി വരും. ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്താല്‍ റി​ട്രീവിംഗ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കേണ്ടി വരും. 

ഒന്നും രണ്ടും നിലകളിലെയും ഇടനാഴി, പാര്‍ക്കിംഗ് ഏരിയ എന്നിവിടങ്ങളിലെയും ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിക്‌സാണ് പുഴയില്‍ ഉപേക്ഷിച്ചത്. 

പൊലീസ് എത്തും മുമ്പ് ഇത് ഹോട്ടലുടമ റോയ് വയലാട്ട് ഊരിമാറ്റിച്ച്‌ കായലില്‍ ഉപേക്ഷിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ ലഭിച്ചാല്‍ അപകടമരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാന്‍ കഴിയും.