Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

അനധികൃതമായി കോവിഡ് പരിശോധന നടത്തിവന്ന ലാബ് പൂട്ടിച്ചു.

  • Wednesday 08, 2021
  • Anna
General

കൊച്ചി: അനധികൃതമായി കോവിഡ് പരിശോധന നടത്തിവന്ന ലാബ് പൂട്ടിച്ചു.

ഇടപ്പള്ളി ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചുവന്ന കൊച്ചി ഹെല്‍ത്ത് കെയര്‍ ഡയഗ്നോസ്റ്റിക് ലാബ് ആണ് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പൂട്ടിച്ചത്. ലാബുടമയ്ക്ക് എതിരെ പകര്‍ച്ചവ്യാധി തടയല്‍ നിയമ പ്രകാരം കേസെടുത്തു. ലാബിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ നിരവധി പരാതികള്‍ കളക്ടര്‍ക്ക് ലഭിച്ചിരുന്നു. തുടര്‍ന്ന് പ്രത്യേക സ്‌ക്വാഡ് നടത്തിയ രഹസ്യ പരിശോധനയില്‍ ആരോപണങ്ങളില്‍ കഴമ്ബുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ്, ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ലാബില്‍ പരിശോധന നടത്തി. കോവിഡ് പരിശോധന നടത്തുന്നതിന് ഐ.സി.എം.ആര്‍ ലൈസന്‍സില്ലാതെയാണ് പരിശോധനകള്‍ നടത്തിയതെന്ന് കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യത്തിലാണ് പരിശോധനകള്‍ നടത്തിയിരുന്നത്. സാമ്പിളുകൾ ശേഖരിയ്ക്കുന്ന ടെക്‌നീഷ്യന്‍ ഒരേ പി.പി.കിറ്റ് ഉപയോഗിച്ചാണ് ഒരു മാസമായി സാമ്പിളുകൾ ശേഖരിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

പരിശോധിയ്ക്കാനെത്തുന്ന ആളുകളുടെ വിവരങ്ങളോ കോവിഡ് പരിശോധനാ ഫലങ്ങളോ രേഖപ്പെടുത്തുന്ന രജിസ്റ്റര്‍ ലാബില്‍ ക്രമീകരിച്ചിരുന്നില്ല. ഒരു കമ്പ്യൂട്ടർ ലാബില്‍ ഉണ്ടായിരുന്നുവെങ്കിലും വിവരങ്ങള്‍ കമ്പ്യൂട്ടറിലേക്ക് മാറ്റിയിരുന്നില്ല. വിവരങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങളുണ്ടായിരുന്നില്ല. ലാബില്‍ ഒരു ഡോക്ടറുടെ സേവനം ഉണ്ടായിരുന്നെങ്കിലും ഒരു മാസത്തിലധികമായി ഡോക്ടര്‍ സ്ഥലത്തെത്തിയിട്ടില്ല. ഒരു ടെക്‌നീഷ്യന്‍ മാത്രമാണ് എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്.

ഗുരുതരമായ ക്രമക്കേടകുളാണ് ലാബിന്റെ പ്രവര്‍ത്തനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നതെന്ന് കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. സമാന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ലാബുകളുണ്ടോയെന്ന് കണ്ടെത്താനായി റെയ്ഡുകള്‍ തുടരുമെന്ന് കളക്ടര്‍ അറിയിച്ചു. പരിശോധനകള്‍ക്കായി പ്രത്യേക സ്‌ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്.