Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം ലംഘിക്കുന്നതായി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ക്കു കത്തയച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സ്ഥാപനമായ കിഫ്ബി മസാല ബോണ്ട് ഇറക്കിയതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ കിഫ്ബി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു.കേന്ദ്ര ധനകാര്യമന്ത്രി കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചു കൊണ്ട് പ്രസംഗിച്ചതിനു തൊട്ടുപിന്നാലെയാണ് തിടുക്കത്തില്‍ ചോദ്യം ചെയ്യലിനുള്ള നടപടി സ്വീകരിച്ചത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കുകയും ചെയ്യുകയാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് നടത്തുന്ന യാത്രയുടെ വേദിയില്‍ നടത്തിയ പ്രസംഗത്തിലാണ് ധനമന്ത്രി കിഫ്ബിയെ വിമര്‍ശിച്ചു പ്രസംഗിച്ചത്.
കിഫ്ബി ചീഫ് എക്സിക്യൂട്ടീവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നു എന്നു ടെലിവിഷനില്‍ വാര്‍ത്ത വരുന്പോഴും അദ്ദേഹത്തിന് ഇതു സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്കും പ്രതിപക്ഷത്തിനും രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അധികാരങ്ങള്‍ ദുര്‍വിനിയോഗം ചെയ്യുകയാണെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.