Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

പൃഥ്വിരാജിനും യുഎഇ ഗോള്‍ഡന്‍ വിസ

  • Thursday 16, 2021
  • Anna
General

ദുബൈ: മലയാള സിനിമയില്‍ മമ്മൂട്ടി,മോഹന്‍ലാല്‍, ടൊവിനോ തോമസ് എന്നീ താരങ്ങള്‍ക്ക് പിന്നാലെ പൃഥ്വിരാജും യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ദുബൈയിലെ ബിസിനസ്സ് സെറ്റപ്പ് സെന്‍ററായ എമിറേറ്റ്സ് ഫസ്റ്റ് സിഇഒ ജമാദ് ഉസ്മാനാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

‘ഗോള്‍ഡില്‍ ജോയിന്‍ ചെയ്യും മുമ്പേ ഗോള്‍ഡന്‍ വിസ’ എന്ന കുറിപ്പോടെ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്ന ചിത്രം പൃഥ്വിരാജ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ‘പ്രേമം’ എന്ന ചിത്രത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘ഗോള്‍ഡ്’.

മലയാള ചലച്ചിത്ര രംഗത്ത് നിന്ന് നടിയും അവതാരകയുമായ നൈല ഉഷയ്ക്കും അവതാരകനും നടനുമായ മിഥുൻ രമേശിനും ഗോൾഡൻ വീസ ലഭിച്ചിട്ടുണ്ട്. ഗോൾഡൻ വീസ ലഭിക്കുന്ന ആദ്യമലയാള നടിയും നൈലയാണ്. യുഎഇയില്‍ സ്ഥിരതാമസമാക്കിയ നൈല, യുഎഇയിലെ ഏറ്റവും വലിയ മീഡിയയായ എ.ആര്‍.എൻ കമ്പനിക്ക് കീഴിലെ എഫ്എമ്മില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ്.