Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

മു​ട്ടാ​ര്‍ പു​ഴ​യി​ല്‍ ബാ​ലി​ക​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പി​താ​വി​നെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു.

  • Saturday 03, 2021
  • KJ
General

മു​ട്ടാ​ര്‍ പു​ഴ​യി​ല്‍ ബാ​ലി​ക​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പി​താ​വി​നെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തു​വി​ട്ട​ത്. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ല​ഭി​ച്ച് ര​ണ്ടാ​ഴ്ച​യാ​കാ​റാ​യി​ട്ടും പി​താ​വ് സ​നു മോ​ഹ​നെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണു പോ​ലീ​സ് ന​ട​പ​ടി.

ഇ​യാ​ള്‍​ക്കു പാ​സ്‌​പോ​ര്‍​ട്ട് ഇ​ല്ലാ​ത്ത​തി​നാ​ല്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ വ​ഴി ര​ക്ഷ​പ്പെ​ടു​ക സാ​ധ്യ​മ​ല്ലെ​ന്നും അ​തി​നാ​ല്‍ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് ഉ​ണ്ടാ​കി​ല്ലെ​ന്നു​മാ​ണു പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ര​ണ്ടാ​ഴ്ച​യാ​യി​ട്ടും ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​കാ​താ​യ​തോ​ടെ​യാ​ണു ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്.

കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ ഇ​യാ​ള്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പി​ന്നീ​ട് ത​മി​ഴ്‌​നാ​ട്ടി​ലേ​ക്കു ക​ട​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തോ​ടെ അ​ന്വേ​ഷ​ണം ത​മി​ഴ്‌​നാ​ട്ടി​ലേ​ക്കു വ്യാ​പി​പ്പി​ച്ചി​രു​ന്നു.

കൃ​ത്യ​മാ​യ നി​ഗ​മ​ന​ത്തി​ലെ​ത്താ​ന്‍ ക​ഴി​യാ​തെ കു​ഴ​ഞ്ഞു​മ​റി​ഞ്ഞ കേ​സി​ല്‍ ഇ​യാ​ളെ കി​ട്ടി​യാ​ല്‍ മാ​ത്ര​മേ അ​ന്വ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നോ​ട്ട് പോ​കാ​നാ​കൂ. ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍, റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍ എ​ന്നി​വ ഉ​ള്‍​പ്പ​ടെ ആ​ളു​ക​ള്‍ കൂ​ടാ​ന്‍ സാ​ധ്യ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ നോ​ട്ടീ​സ് പ​തി​ക്കാ​നാ​ണു പോ​ലീ​സി​ന്‍റെ തീ​രു​മാ​നം. സം​സ്ഥാ​ന​ത്തെ മ​റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ള്‍​ക്കും നോ​ട്ടീ​സ് കൈ​മാ​റും.

ഇ​യാ​ള്‍ വാ​ള​യാ​ര്‍ ചെ​ക്ക് പോ​സ്റ്റ് ക​ട​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും വാ​ഹ​നം മാ​ത്ര​മാ​ണ് ഇ​തു​വ​രെ തി​രി​ച്ച​റി​യാ​നാ​യ​ത്. ഇ​തി​നി​ട​യി​ല്‍ ഇ​യാ​ള്‍ വാ​ഹ​നം പൊ​ളി​ച്ചു​വി​റ്റ​താ​യ സൂ​ച​ന​ക​ളും പു​റ​ത്തു​വ​രു​ന്നു​ണ്ട്.

എ​ന്നാ​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത ന​ല്‍​കാ​ന്‍ പോ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ല. വാ​ഹ​ന​ത്തി​നു​ളി​ല്‍ സ​നു മോ​ഹ​ന്‍ ത​ന്നെ​യാ​ണോ മ​റ്റാ​രെ​ങ്കി​ലും ഉ​ണ്ടോ എ​ന്നു​ള്ള കാ​ര്യ​ങ്ങ​ളി​ലും ഇ​നി​യും വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.