Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
ന്യൂഡൽഹി: ഇന്ത്യയിൽ മൂന്നാമത്തെ കൊവിഡ് 19 പ്രതിരോധ വാക്സിനു കൂടി അനുമതി നല്‍കി വിദഗ്ധ സമിതി. റഷ്യൻ കമ്പനി വികസിപ്പിച്ച സ്പുട്നിക് 5 വാക്സിനാണ് വിദഗ്ധ സമിതി അനുമതി നല്‍കിയത്. ഇന്ത്യയിൽ മുൻനിര ഫാര്‍മസ്യൂട്ടിക്കൽ സ്ഥാപനമായ ഡോ. റെഡ്ഡീസ് ആണ് വാക്സിൻ ഉത്പാദിപ്പിക്കുന്നത്.
രാജ്യത്ത് കൊവിഡ് 19 രണ്ടാം തരംഗം ശക്തിപ്പെടുന്നതിനിടെ വിവിധ സംസ്ഥാനങ്ങൾ വാക്സിൻ ക്ഷാമമുണ്ടെന്ന് കേന്ദ്രത്തോട് പരാതിപ്പെട്ടിട്ടുണ്ട്. ഇതിനിടയിലാണ് രാജ്യത്ത് മൂന്നാമതൊരു വാക്സിനു കൂടി വിതരണത്തിന് അനുമതി ലഭിക്കുന്നത്. അടിയന്തര ഘട്ടങ്ങളിൽ നിയന്ത്രണങ്ങളോടെ ഉപയോഗിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയായിരുന്നു ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. റെഡ്ഡീസ് വാക്സിന് അംഗീകാരം തേടി ഡിസിജിഐയെ സമീപിച്ചത്.
ഇന്ത്യയിൽ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സിനാണ് സ്പുട്നിക് 5. ഓക്സ്ഫഡ്-അസ്ട്രസെനക വികസിപ്പിച്ച സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ്, ഭാരത് ബയോടെകിന്റെ കോവാക്സിൻ എന്നീ വാക്സിനുകളാണ് നിലവിൽ രാജ്യത്ത് ഉപയോഗിക്കുന്നത്.
ഇതോടെ സ്പുട്നിക്കിന് അംഗീകാരം നൽകുന്ന അറുപതാമത്തെ രാജ്യമാണ് ഇന്ത്യ.