Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ജാലിയൻവാലാബാഗിന്റെ നവീകരിച്ച സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമർപ്പിക്കും

  • Saturday 28, 2021
  • Anna
General

ഡൽഹി: നവീകരിച്ച ജാലിയൻവാലാബാഗ് സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമർപ്പിക്കും. വൈകീട്ട് 6.25 ന് വീഡിയോ കോൺഫ്രൻസിലൂടെയാണ് സമുച്ചയം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുക.

ചടങ്ങിൽ കേന്ദ്രസാംസ്‌ക്കാരിക വകുപ്പ് മന്ത്രി ജി.കിഷൻ റെഡ്ഡി, നഗരവികസന മന്ത്രി ഹർദീപ് സിംഗ് പുരി, സംസ്ഥാന ഗവർണർ, മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് എന്നിവരും, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് മുഖ്യമന്ത്രിമാരും പങ്കെടുക്കും.

സ്മാരകത്തിൽ നിർമ്മിച്ച മ്യൂസിയം ഗാലറികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിക്കും. നാല് മ്യൂസിയം ഗാലറികളാണ് ഉദ്ഘാടനം ചെയ്യുന്നത്. ജാലിയൽ വാലാബാഗിൽ നടന്ന സംഭവങ്ങൾ പ്രദർശിപ്പിക്കുന്നതിനായി സൗണ്ട് ആൻഡ് ലൈറ്റ് ഷോയും ഒരുക്കിയിട്ടുണ്ട്.

പഞ്ചാബിലെ അമൃതസറിലാണ് സ്മാരകം നിലകൊള്ളുന്നത്. 1919 ഏപ്രിൽ 13നാണ് ജാലിയൻവാലാബാഗിൽ ബ്രിട്ടീഷുകാർ കൂട്ടക്കുരുതി നടത്തിയത്.