Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍നിന്നായി 2.816 കിലോഗ്രാം സ്വര്‍ണം പിടിച്ചു.

  • Monday 23, 2021
  • Anna
General

നെടുമ്പാശേരി: 
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍നിന്നായി 2.816 കിലോഗ്രാം സ്വര്‍ണം പിടിച്ചു. സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ റിയാദില്‍നിന്നെത്തിയ കോഴിക്കോട് മടവൂര്‍ മുട്ടഞ്ചേരി പെരുവേറ്റുചാലില്‍ ഫഹദ്, ജിദ്ദയില്‍നിന്നെത്തിയ കോഴിക്കോട് അമ്പലവയല്‍ സ്വദേശി അഖില്‍ എന്നിവരില്‍നിന്നാണ് എയര്‍ കസ്റ്റംസ് സ്വര്‍ണം പിടിച്ചെടുത്തത്.
സ്വര്‍ണത്തിന് ഒന്നരക്കോടി രൂപ വിലവരും. 

ഫഹദ് സ്പീക്കറിലും അഖില്‍ മലദ്വാരത്തിലും ഒളിപ്പിച്ചാണ് സ്വര്‍ണം കൊണ്ടുവന്നത്. സ്വര്‍ണമിശ്രിതം ക്യാപ്സ്യൂള്‍ രൂപത്തിലാക്കിയാണ് അഖില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചത്. ഫഹദിനെ ശനിയാഴ്ചയും അഖിലിനെ ഞായറാഴ്ചയുമാണ് പിടികൂടിയത്. ഇരുവരും സ്വര്‍ണക്കടത്തുസംഘത്തില്‍ കണ്ണിയാണോയെന്ന് കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. ഒരുമാസംമുമ്പും നെടുമ്പാശേരിയില്‍ സ്വര്‍ണം പിടികൂടിയിരുന്നു.