Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

വാളയാർ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം സ്ഥലത്ത് ആദ്യ സന്ദർശനം നടത്തി കുട്ടികളുടെ അമ്മയിൽ നിന്നും മൊഴികൾ ശേഖരിച്ചു

  • Friday 23, 2021
  • Anna
General

വാളയാർ : വാളയാർ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം വാളയാറിലെത്തി മരിച്ച കുട്ടികളുടെ അമ്മയിൽ നിന്ന് മൊഴിയെടുത്തു. കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലവും പരിശോധിച്ചു.
കേസ് ഏറ്റെടുത്തതിന് ശേഷമുള്ള സിബിഐയുടെ വാളയാറിലെ ആദ്യ സന്ദർശനമായിരുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്പി നന്ദകുമാരൻ നായർ, അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി ടി.പി.അനന്തകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാളയാറിലെത്തിയത്.

പെൺകുട്ടികളുടെ അമ്മയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ സിബിഐ സംഘം കുട്ടികളെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വീടിനോടു ചേർന്നുള്ള ഷെഡ്ഡും പരിശോധിച്ചു. പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ 2017 ജനുവരി 13നും ഒൻപതു വയസുള്ള സഹോദരിയെ മാർച്ച് നാലിനുമാണ് ഈ ഓടിട്ട മേൽക്കൂരയ്ക്ക് താഴെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ആദ്യ കുട്ടിയുടെ കേസിൽ പ്രധാന സാക്ഷിയാകേണ്ട രണ്ടാമത്തെ കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന വാദം നേരത്തെ ഉയർന്നിരുന്നു. ഇക്കാര്യങ്ങളെല്ലാം കുട്ടികളുടെ അമ്മ സിബിഐ സംഘത്തെ ബോധിപ്പിച്ചു.