Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ലതികയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ അനുവദിക്കില്ലെന്ന് ചില ബിഷപ്പുമാര്‍ ; ഫ്രാങ്കോ മുളയ്ക്കലിനെ എതിരെ സമരവേദിയില്‍ ധൈര്യസമേതം എത്തിയ ഏക കോണ്‍ഗ്രസ് നേതാവായിരുന്നു ലതികാ സുഭാഷ്.

  • Monday 15, 2021
  • KJ
General

കൊച്ചി : ബിഷപ്പിനെ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു ഹൈക്കോടതി ജങ്ഷനില്‍ സേവ് ഔവര്‍ സിസ്റ്റേഴ്സ് ഫോറത്തിന്റെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരവേദിയില്‍ ധൈര്യസമേതം എത്തിയ ഏക കോണ്‍ഗ്രസ് നേതാവായിരുന്നു ലതികാ സുഭാഷ്.
 

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നതിലൂടെ തുല്യനീതി നിഷേധിക്കുകയാണ്. എന്തുകൊണ്ടാണു ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതെന്നും ആരാണ് ബിഷപ്പിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നതെന്നും അറിയണം-ഇതായിരുന്നു ലതികാ സുഭാഷിന്റെ സമര പന്തലിലെ പ്രസംഗത്തിന്റെ ഉള്ളടക്കം. അന്ന് മുതല്‍ തന്നെ ഫ്രാങ്കോയുടെ കണ്ണിലെ കരടായിരുന്നു അവര്‍. എന്തുവന്നാലും ലതികയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ അനുവദിക്കില്ലെന്ന് ചില ബിഷപ്പുമാര്‍ തീരുമാനവും എടുത്തു. ഇതിന്റെ തുടര്‍ച്ചയായിരുന്നു പ്രിന്‍സ് ലൂക്കോസിനെ മുന്നില്‍ നിര്‍ത്തി സഭ ലതികാ സുഭാഷിനെ വെട്ടി. ഏറ്റുമാനുര്‍ സീറ്റ് കോണ്‍ഗ്രസിന് കേരളാ കോണ്‍ഗ്രസ് ജോസഫിന് കൈമാറേണ്ട സാഹചര്യമുണ്ടാക്കിയത് സഭകളുടെ ഇടപെടലായിരുന്നു.

 

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കിലിനെതിരെ കരുതലോടെ മാത്രമാണ് രാഷ്ട്രീയക്കാര്‍ പ്രതികരിച്ചത്. പരസ്യമായി ആരും സമരത്തിന് പിന്തുണ അര്‍പ്പിച്ചെത്തിയില്ല. ഇത് തെറ്റിച്ച ഏക നേതാവായിരുന്നു ലതികാ സുഭാഷ്. കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ നടത്തിയ പ്രതിഷേധത്തിലേക്കാണ് ലതികാ സുഭാഷ് എത്തിയതും പിന്തുണ അറിയിച്ചതും. ഇതിനുള്ള പ്രതികാരമായിരുന്നു സീറ്റ് നിഷേധം. ഇത് തിരിച്ചറിഞ്ഞാണ് തല മുണ്ഡനത്തിലേക്ക് അവര്‍ പോയത്. ഉമ്മന്‍ ചാണ്ടിക്ക് പോലും ലതികാ സുഭാഷിന് വേണ്ടി വാദിക്കാനുള്ള കരുത്ത് ഇല്ലായിരുന്നു. വൈപ്പിനിലും ഏറ്റുമാനൂരിലും സീറ്റിനായി ലതിക നടത്തിയ നീക്കമെല്ലാം അങ്ങനെ വെറുതെയായി.
 

ഉമ്മന്‍ ചാണ്ടി , രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ നേതാക്കളോട് ജന്മനാടായ ഏറ്റുമാനൂരില്‍ ഒരു സീറ്റ് വേണമെന്ന് ലതികാ സുഭാഷ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഏറ്റുമാനൂര്‍ സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കുകയായിരുന്നു. ലതികയെ മത്സരിപ്പിക്കുന്നതിന് അവരാരും താത്പര്യം കാണിച്ചില്ല. കന്യാസ്ത്രീ പീഡന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഇരയായ കന്യാസ്ത്രി നടത്തിയ ഉപവാസ സമര പന്തലില്‍ ലതിക സുഭാഷ് മഹിളകോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച്‌ പങ്കെടുത്തിരുന്നു. ഇതില്‍ നീരസം ഉണ്ടായ കത്തോലിക്കാ സഭ ലതികയെ മത്സരിപ്പിക്കരുതെന്ന് കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് സൂചന.
 

സഭയെ പിണക്കാന്‍ തന്റേടമില്ലാത്ത കോണ്‍ഗ്രസ് നേതൃത്വം ലതികയെ വെട്ടുകയായിരുന്നു.ജോസഫിന് ഏറ്റുമാനൂര്‍ നല്‍കിയതിനാല്‍ പകരം കാഞ്ഞിരപ്പള്ളിയില്‍ ലതികയെ പരിഗണിക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചു. അതും നടക്കാതെ പോയി. ലതികയ്ക്കു വേണ്ടി ഉമ്മന്‍ ചാണ്ടി കടുംപിടിത്തവും പിടിച്ചില്ല. കെ.ബാബുവിന് തൃപ്പൂണിത്തുറ സീറ്റിനായി വാദിച്ച ഉമ്മന്‍ ചാണ്ടി ലതികയ്‌ക്കൊരു സീറ്റിനു വേണ്ടി അത്ര താത്പര്യം കാണിച്ചില്ല. കാഞ്ഞിരപ്പള്ളി വാഴയ്ക്കന് കൊടുത്തപ്പോള്‍ ലതികയ്ക്ക് ഏറണാകുളത്തെ വൈപ്പിന്‍ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. അതും നടന്നില്ല.
 

ഭര്‍ത്താവ് സുഭാഷ് വൈപ്പിന്‍ കാരനായതിനാല്‍ വൈപ്പിന്റെ മരുമകളാകാന്‍ അവര്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇന്നലെ സ്ഥാനാര്‍ത്ഥി ലിസ്റ്റ് പുറത്തു വരും വരെ വൈപ്പിനില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയായിരുന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനു വരെ സീറ്റുണ്ടെന്നറിഞ്ഞതോടെയാണ് വനിതകളെ അവഗണിച്ചതിലുള്ള പ്രതിഷേധ സൂചകമായി അവര്‍ രാജിവച്ചതും തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചതും.