Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

അബുദാബി ഭരണ കൂടത്തിന്റെ ഉന്നത സിവിലിയൻ പുരസ്ക്കാരം ഏറ്റു വാങ്ങി എം.എ യൂസഫലി.

  • Saturday 10, 2021
  • Anna
General

അബുദാബി:  ലുലു ഗ്രൂപ്പ് ചെയര്‍മാനും പ്രവാസി വ്യവസായിയുമായ  എം എ യൂസഫലിക്ക് അബുദാബി സർക്കാരിന്റെ ഉന്നത സിവിലിയൻ പുരസ്ക്കാരം. അബുദാബി വാണിജ്യ- വ്യവസായ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ക്കും ജീവകാരുണ്യ രംഗത്ത് നല്‍കുന്ന മികച്ച പിന്തുണയ്ക്കുമുള്ള അംഗീകാരമായാണ് യൂസഫലിക്ക് അബുദാബി അവാര്‍ഡിന് അര്‍ഹനായത്.

അബുദാബി അൽ ഹൊസൻ പൈതൃക മന്ദിരത്തിൽ വെച്ച് നടന്ന ചടങ്ങിൽ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേനാ ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുരസ്കാരം യൂസഫലിക്ക് സമ്മാനിച്ചു. തനിക്ക് ലഭിച്ച ഈ ബഹുമതി പ്രവാസി സമൂഹത്തിന് സമർപ്പിക്കുന്നുവെന്ന് എം എ യൂസഫലി പറഞ്ഞു.

നമ്മുടെ രാജ്യത്തെയും സമൂഹത്തെയും കൂടുതല്‍ ശക്തരാക്കി കുലീനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും ഈ മൂല്യങ്ങള്‍ അനുദിനം പരിശീലിപ്പിച്ച 12 അസാധാരണ വ്യക്തികളെ അഭിനന്ദിക്കുകയാണെന്ന്' ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു.

അവാര്‍ഡിനുള്ള നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായി 2019 മെയ് മുതല്‍ ഡിസംബര്‍ വരെ സമയം ഉണ്ടായിരുന്നു. കൊവിഡ് മഹാമാരി മൂലം ചടങ്ങി മാറ്റിവച്ചിരിക്കുകയായിരുന്നു. സൈനികര്‍ മുതല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ വരെ 12 അവാര്‍ഡ് ജേതാക്കളെയാണ് വെള്ളിയാഴ്ച പ്രഖ്യാപിച്ചത്.