Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
രണ്ടു ദിവസത്തെ തൊഴിലാളി പണിമുടക്കില്‍ കെഎസ്‌ആര്‍ടിസിക്ക് ഒന്‍പത് കോടി രൂപയുടെ വരുമാന നഷ്ടം. ജീവനക്കാര്‍ പണിമുടക്കിയെങ്കിലും ശമ്ബള പരിഷ്‌ക്കരണ ചര്‍ച്ച തുടരുമെന്ന് മാനേജ്‌മെന്റ്.
ഡയസ്‌നോണിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനിക്കും പോലെ നടപ്പിലാക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.
കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര ബസുകളില്‍ കൂടുതല്‍ ടിക്കറ്റ് വരുമാനം ലഭിക്കുന്ന ദിവസങ്ങളായിരുന്നു വെള്ളി, ശനി. എന്നാല്‍ ജീവനക്കാര്‍ പണിമുടക്കിയതിനാല്‍ വെള്ളിയാഴ്ച ഒരു ബസും ഓടിയില്ല. ഇന്നലെ മൂന്ന് സോണുകളിലുമായി 268 സര്‍വ്വീസുകള്‍ നടത്തി. ദിവസവും ശരാശരി 3,300 ബസുകളാണ് ഇപ്പോള്‍ കെഎസ്‌ആര്‍ടിസി ഓടിച്ചിരുന്നത്. രണ്ട് ദിവസത്തെ പണി മുടക്കിനെ തുടര്‍ന്ന് 9 കോടി, 40 ലക്ഷം രൂപയുടെ വരുമാന നഷ്ടം ഉണ്ടായെന്നാണ് വിലയിരുത്തല്‍.
നിലവില്‍ ജീവനക്കാരുടെ ശമ്ബള ഇനത്തില്‍ 2 കോടി 80 ലക്ഷം രൂപയും, ഡീസല്‍ ചെലവായി രണ്ട് കോടി 50ലക്ഷം രൂപയും ദിവസവും വേണ്ടി വരും. സമരത്തിന് ഡയസ്‌നോണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രണ്ട് ദിവസം ജോലിയ്ക്ക് എത്താത്ത ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കേണ്ടതില്ല. അതിനാല്‍ പണിമുടക്കിനെ തുടര്‍ന്ന് അധിക ബാധ്യത ഉണ്ടാകില്ലെന്നാണ് കരുതുന്നത്. പണിമുടക്ക് നടത്തിയാലും ശമ്ബള പരിഷ്‌കരണ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും കെഎസ്‌ആര്‍ടിസി മാനേജ്‌മെന്റ് അറിയിച്ചു.