Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

രാജ്യത്ത് പക്ഷിപനി ബാധിച്ച് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു

  • Wednesday 21, 2021
  • Anna
General

ന്യൂഡല്‍ഹി: രാജ്യത്ത് പക്ഷിപനി ബാധിച്ച് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്ന ഹരിയാന സ്വദേശിയായ 11 കാരനാണ് മരിച്ചത്. ഇന്ത്യയില്‍ മനുഷ്യരില്‍ ആദ്യമായാണ് പക്ഷിപനി സ്ഥിരീകരിക്കുന്നത്. പക്ഷിപനി ആദ്യമരണവും ഇതുതന്നെയാണ്.

ജൂലൈ രണ്ടിനാണ് ഹരിയാന സ്വദേശിയായ സുശീലിനെ ന്യൂമോണിയ, ലുക്കീമിയ തുടങ്ങിയവ ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ സാമ്പിള്‍ പരിശോധനയില്‍ കുട്ടിക്ക് പക്ഷിപനിയാണെന്ന് സ്ഥിരീകരിച്ചിരുന്നു.

കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഒരു ആശുപത്രി ജീവനക്കാരന്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. പക്ഷിപനി സ്വീകരിച്ച സാഹചര്യത്തില്‍ ദേശീയ ദുരന്ത നിവാരണ സംഘം ഹരിയാനയിലെ സുശീലിന്റെ ഗ്രാമത്തിലെത്തി പരിശോധനകള്‍ വ്യാപിപ്പിച്ചു.