Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ചെന്നൈയില്‍ രണ്ട് ദിവസമായി പെയ്യുന്ന തീവ്രമഴ വെള്ളിയാഴ്ച വരെ തുടരും

  • Monday 08, 2021
  • Anna
General

ചെന്നൈ: ചെന്നൈയില്‍ രണ്ട് ദിവസമായി പെയ്യുന്ന തീവ്രമഴ വെള്ളിയാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചക്രവാത ചുഴി മൂലമാണ് ചെന്നൈയില്‍ ശക്തമായ മഴപെയ്യുന്നത്. കനത്തമഴ തമിഴ്‌നാടിന്റെ തെക്കന്‍ തീരദേശങ്ങളിലേക്കും വ്യാപിച്ചു എന്നാണ് റിപ്പോര്‍ട്ട്.

പകല്‍സമയത്ത് മഴ കുറവുണ്ടാകുമെങ്കിലും രാത്രി കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ ചെന്നൈയിലെ നിലവില്‍ ഇരു തടാകങ്ങളില്‍നിന്നും സെക്കന്‍ഡില്‍ 2000 ഘനയടി വെള്ളമാണ് ഒഴുക്കിവിടുന്നത്. മഴ തുടരുകയാണെങ്കില്‍ ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കൂട്ടുമെന്നും അറിയിപ്പുണ്ട്.