Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

കവിയും വിക്ടേഴ്സ് ചാനൽ മേധാവിയുമായ മുരുകൻ കാട്ടാക്കടയ്ക്ക് വധഭീഷണി

  • Thursday 08, 2021
  • Anna
General

തിരുവനന്തപുരം :  മലയാള കവിയും വിക്ടേഴ്സ് ചാനൽ മേധാവിയുമായ മുരുകൻ കാട്ടാക്കടയ്ക്ക് വധഭീഷണി.'ചോപ്പ്' എന്ന  സിനിമയ്ക്കു വേണ്ടി എഴുതിയ 'മനുഷ്യനാകണം' എന്ന കവിതയുടെ പേരിലാണ് ഭീഷണി. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഈ ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നലെയാണ് അദ്ദേഹത്തിന് വധഭീഷണി ലഭിച്ചത്. ഇതേതുടർന്ന് തിരുവനന്തപുരം റൂറൽ എസ് പി ഓഫീസിൽ അദ്ദേഹം പരാതി നൽകി. 
കവിത കൊലപാതകത്തിന് കാരണമായെന്നും ഇത്തരത്തിലുള്ള കവിത ഇനി എഴുതരുതെന്നും കണ്ണൂർകാരനെന്നു പറഞ്ഞു വിളിച്ചയാൾ ഭീഷണി മുഴക്കി .  എന്നാൽ തുടർന്നു എഴുതാനാണ് തീരുമാനമെന്നും ഉടൻ പോലീസിൽ പരാതി നൽകുമെന്നും കാട്ടാക്കട മറുപടി നൽകി. പ്രാഥമിക അന്വേഷണത്തിൽ മഹാരാഷ്ട്രയിൽ നിന്നുള്ള നമ്പറിൽ നിന്നാണ് വധഭീഷണി സന്ദേശം  വന്നതെന്ന് അറിയാൻ സാധിച്ചു.