Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍.

  • Tuesday 27, 2021
  • KJ
General

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍  സംസ്ഥാനത്ത്  കര്‍ശന നിയന്ത്രങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍.

തിയറ്റര്‍, മാളുകള്‍, ബാറുകള്‍, ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ എന്നിവ തുറക്കില്ല. കടകളുടെയും റസ്റ്റോറന്റുകളുടെയും പ്രവര്‍ത്തന സമയം 7.30 ആക്കി ചുരുക്കി. വിവാഹചടങ്ങുകളിലും ആരാധനലായങ്ങളിലും അമ്ബത് പേര്‍ മാത്രമേ പാടുള്ളു. ശനി ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ തുടരാനും തീരുമാനിച്ചു. സമ്ബൂര്‍ണലോക്ഡൗണ്‍ സംസ്ഥാനത്തിന്റെ സാമ്ബത്തികാവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നാണ് സര്‍വ്വകക്ഷി യോഗം വിലയിരുത്തിയത്.

ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍വ്വകക്ഷി യോഗം തീരുമാനിച്ചത്. വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 50ലേക്ക് ചുരുക്കും.

വിവാഹം, ഗൃഹപ്രവേശം എന്നിവ നടത്താന്‍ കൊവിഡ് ജാഗ്രതാപോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം. ആരാധനാലയങ്ങളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പരമാവധി 50 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ.

ചെറിയ പള്ളികളാണെങ്കില്‍ എണ്ണം വീണ്ടും ചുരുക്കണം. നമസ്‌കരിക്കാന്‍ പോകുന്നവര്‍ സ്വന്തമായി പായ കൊണ്ടുപോകണം. ദേഹശുദ്ധി വരുത്താന്‍ ടാങ്കിലെ വെള്ളത്തിന് പകരം ടാപ് ഉപയോഗിക്കണം. ക്ഷേത്രങ്ങളില്‍ തീര്‍ത്ഥജലവും ഭക്ഷണവും നല്‍കുന്നത് തല്‍ക്കാലത്തേക്ക് ഒഴിവാക്കണം. ബാറുകള്‍, ജിമ്മുകള്‍, സിനിമാ തീയറ്റര്‍, ഷോപ്പിംഗ് മാള്‍, ക്ലബ്, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, നീന്തല്‍ക്കുളം, വിനോദപാര്‍ക്ക്, വിദേശമദ്യവില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തി.