Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

പ​തി​ന​ഞ്ചാം നി​യ​മ​സ​ഭ​യു​ടെ ആ​ദ്യ​സ​മ്മേ​ള​ന​ത്തി​ന് തുടക്കമായി; പ്രോ​ടെം സ്പീ​ക്ക​ര്‍ പി.​ടി.​എ റ​ഹീം ആണ് എം​എ​ല്‍​എ​മാ​ര്‍​ക്കു സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു

  • Monday 24, 2021
  • Anna
General

തിരുവനന്തപുരം: കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിന് തുടക്കം. 136 എംഎല്‍എമാര്‍ ഇന്ന് പ്രോടേം സ്പീക്കര്‍ പിടിഎ റഹീമിന് മുമ്പില്‍ സത്യപ്രതിജ്ഞ ചെയ്തു. മന്ത്രി വി അബ്ദുറഹമാന്‍ അടക്കം മൂന്ന്പേര്‍ക്ക് ഇന്ന് സഭയിലെത്തി സത്യപ്രതിജ്ഞ ചെയ്യാന്‍ ആയില്ല. നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. 28ന്നയപ്രഖ്യാപന പ്രസംഗം. ജൂണ്‍ നാലിനാണ് ബജറ്റ്. 14 വരെയാണ് സഭാ സമ്മേളനം.

മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ് കന്നടയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. പാലാ എംഎല്‍എ മാണിസി കാപ്പന്‍ ഇംഗ്ലീഷിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ടിപിയുടെ ചിത്രമുള്ള ബാഡ്ജണിഞ്ഞാണ് വടകരഎംഎല്‍എ കെ കെ രമ സഭയിലെത്തിയത്. കെ കെ രമയടക്കം 53 പുതുമുഖങ്ങളാണ് ഇക്കുറി സഭയിലേക്ക്വിജയിച്ച് കയറിയത്.

സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ എം ബി രാജേഷിനെതിരെ കോണ്‍ഗ്രസ് പി സി വിഷ്ണുനാഥിനെസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. വളളിക്കുന്ന് എംഎല്‍എ അബ്ദുള്‍ ഹമീദ് മാസ്റ്ററാണ് ആദ്യംസത്യപ്രതിജ്ഞ ചെയ്തത്. താനൂരില്‍ നിന്ന് വിജയിച്ച മന്ത്രി വി അബ്ദുറഹമാന്‍, നെന്മാറയില്‍ നിന്ന് ജയിച്ച കെബാബു, കോവളത്ത് നിന്ന് വിജയിച്ച എ വിന്‍സന്റ് എന്നിവര്‍ക്ക് ആരോഗ്യപ്രശ്‌നം മൂലം ഇന്ന് സത്യപ്രതിജ്ഞക്ക്ഹാജരായില്ല.